1 GBP = 105.79
breaking news

കാർഡിഫിൽ ഓണം ആഘോഷിക്കാനെത്തിയവർക്ക് വികാരഭരിതമായ തിരിച്ച് പോക്ക്!! അഭിനയത്തികവും അവതരണമികവും കൊണ്ട് ശ്രദ്ധേയമായി കാർഡിഫ് നാടകവേദിയുടെ “വഴിപോക്കർ”

കാർഡിഫിൽ ഓണം ആഘോഷിക്കാനെത്തിയവർക്ക് വികാരഭരിതമായ തിരിച്ച് പോക്ക്!! അഭിനയത്തികവും അവതരണമികവും കൊണ്ട് ശ്രദ്ധേയമായി കാർഡിഫ് നാടകവേദിയുടെ “വഴിപോക്കർ”

ഫ്രണ്ട്‌സ് ഓഫ് കാർഡിഫിന്റെ ഈ വർഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 14 നു ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വിഭവസമർദ്ദമായ ഓണസദ്യ കഴിഞ്ഞ് താലപ്പൊലിയോടെ മഹാബലിയെ വരവേറ്റു. ചെണ്ടമേളവും പുലികളിയും മുത്തുക്കുടയും അകമ്പടി ഉണ്ടായിരുന്നു. സദസിൽ നിന്ന് നറുക്കിട്ടെടുത്ത 4 പേരും പിന്നെ മഹാബലിയും കൂടി നിലവിളക്കു കത്തിച്ചു ചടങ്ങു ഔദ്യോഗികമായി ആരംഭിച്ചു. തിരുവാതിരയും ബോളിവുഡ് ഡാൻസുകളും ഗാനമേളയും നല്ല നിലവാരം പുലർത്തി.

പരിപാടിയുടെ ഹൈലൈറ്റ് “കാർഡിഫ് നാടകവേദി” അവതരിപ്പിച്ച “വഴിപോക്കർ” എന്ന നാടകമായിരുന്നു. ഒരു യുകെ മലയാളി ഫാമിലിയിൽ നടക്കുന്ന കഥയായതുകൊണ്ടു തന്നെ കണ്ടിരുന്നവർക്കു ശരിക്കും ഇവിടുത്തെ ജീവിതവുമായി ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു. നാടകത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ കണ്ണ് നനയാത്ത ഒരാളും ഉണ്ടായിരുന്നില്ല . അത്രമാത്രം അഭിനവപാഠം ഈ നാടകത്തിൽ കാണാൻ കഴിഞു. 3 സ്ഥലങ്ങൾ ആണ് ഈ നാടകത്തിൽ കാണിക്കുന്നത് . കേരളത്തിലുള്ള ഒരു റോഡ് സൈഡ്, ഒരു മിഡിൽ ക്ലാസ് കർഷകന്റെ വീട് പിന്നെ യുകെയിലെ ഒരു വീട്. എല്ലാ സീനുകളുടെയും ബാക്ക് ഡ്രോപ്പും സ്റ്റേജിലെ പ്രോപ്പർട്ടീസും റിയാലിറ്റി എടുത്തു കാണിക്കുന്നതായിരുന്നു . ബാക്ക് സ്റ്റേജ് കൃത്യമായി കൈകാര്യം ചെയ്തത് യുകെയിൽ അറിയപ്പെടുന്ന കലാകാരനും സിനിമാട്ടോഗ്രാഫറും ആയ ജെയ്സൺ ലോറൻസ് ആണ്.

നാടകം സംവിധാനം ചെയ്തത് പോൾ മാവേലിയും ഡോക്ടർ മൈക്കിൾ ജോസും കൂടിയാണ് . സ്റ്റോറി-സ്ക്രീൻ പ്ലെ : ലിജോ ഡെന്നിസ്. രംഗത്ത് പോൾ മാവേലി, ഷീന ഷൈജൻ, ഡോക്ടർ മൈക്കിൾ ജോസ്, രാജി സിബിച്ചൻ, ജെയ്സൺ ജെയിംസ്, നേവിയ നോബിൾ, വിജിൽ ജിജി, ബിജുമോൻ ജോസഫ്, ഷൈജൻ ജോർജ് എന്നിവർ അവരുടേതായ അഭിനയകല പ്രദർശിപ്പിച്ചു.

കാർഡിഫിന്റെ മറ്റു പരിസരപ്രദേശങ്ങളിൽ എല്ലാം ഓണാഹോഷം ഒരേ ദിവസം ആയിരുന്നതുകൊണ്ട് കാർഡിഫിലെ എല്ലാ ജനങ്ങൾക്കും നാടകം കാണാൻ സാധിച്ചില്ല. അതുകൊണ്ടു കാര്ഡിഫ് ഡ്രാഗൺ ആർട്സ് & സ്പോർട്സ് ക്ലബ് ഈ നാടകം വീണ്ടും നവംബർ 2 നു കാർഡിഫിൽ ഹോസ്റ്റ് ചെയ്യുകയാണ്. കാണാൻ ആഗ്രഹമുള്ളവർ കാർഡിഫ് ഡ്രാഗൺ ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികളെ സമീപിക്കേണ്ടതാണ്.

ഈ നാടകം അവതരിപ്പിക്കാൻ എവിടെയെങ്കിലും ആർക്കെങ്കിലും താല്പര്യമുണ്ടങ്കിൽ ശ്രി. പോൾ മാവേലിയെ (ഫോൺ : 07951279769 ) കോണ്ടാക്ട് ചെയുക .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more