1 GBP = 107.33
breaking news

കാത്തിരിപ്പിന് വിരാമം. ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച 6 മണിക്ക്

കാത്തിരിപ്പിന് വിരാമം. ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച 6 മണിക്ക്

ബ്രിസ്റ്റോൾ-: ബ്രിസ്റ്റോളിലെ സീറോ- മലബാർ സമൂഹത്തിന്റ ചിരകാലാഭിലാഷം പൂർത്തിയാവുന്നതിന്റെ നിർവ്രതിയിലാണ് വികാരി ഫാ.പോൾ ഓലിക്കലും വിശ്വാസ സമൂഹവും. ബ്രിസ്റ്റോൾ സീറോമലബാർ സമൂഹത്തിന് കാൽ നൂറ്റാണ്ടിനടുത്തടുത്ത പാരമ്പര്യമുണ്ടെന്കിലും സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യ്ങ്ങലും ഇല്ലത്തതിന്റെ പരിമിധി എക്കാലവും അലട്ടിയുരുന്നു . നിരന്തരാന്വേഷണങ്ങൾക്കവസാനം ബ്രിറ്റോൾ സിറ്റി സെന്ററിൽ നിന്നും മൂന്ന് മൈലുകൾക്കുള്ളിൽ ഹോർഫീൽഡ് ഈഡൻ ഗ്രോവിലാണ് മനോഹരമായ ദൈവാലയവും തൊട്ടുചേർന്ന് നാല് ബഡ് റൂമുകളോടുകൂടിയ പള്ളിമേടയും കണ്ടെത്തിയത്. ഒരേക്കറിൽ പരം വിസൃതിയിൽ രണ്ടു കാർപാർക്കുകളും മതപഠനക്ലാസ്സുകൾക്കുള്ള അനക്സസുമുണ്ട്. കൂടാതെ വിശാലമായ ഇലക്ട്രിഫൈഡ് സ്റ്റേജോടുകൂടിയ പാരിഷ് ഹാൾ ആയിരത്തിൽ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയുക്തമാവും. 

സീറോ- മലബാർസഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബീഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യത്തിൽ സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും.സെപ്തംബർ പതിനെട്ട് വൈകുന്നേരം നടക്കുന്ന മഹനീയ കർമ്മങ്ങളിൽ പന്കെടുക്കാനും ഇടവക ജനത്തോടൊപ്പം സന്തോഷം പന്കിടുവാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും പാരിഷ് കഔൺസിലും അറിയിച്ചു.

വെഞ്ചരിപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മോടിപിടിപ്പിക്കലും പൗരസ്ത്യ സുറിയാനി രീതിയിലുളള മദ്ബഹാ ക്രമീകരങ്ങളും പൂർത്തിയാകുന്നതോടൊപ്പം പരിസര ശുചീകരണ പ്രവർത്തികളും തകൃതിയിൽ നടന്നു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more