1 GBP = 106.80
breaking news

റെഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞു; കോട്ടയം സ്വദേശിയായ സോണിയയുടെ അപ്രതീക്ഷിത വിയോഗം ഇന്ന് രാവിലെനാട്ടിൽ നിന്നെത്തി ഒരു മണിക്കൂർ മാത്രം പിന്നിട്ടപ്പോൾ

റെഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞു; കോട്ടയം സ്വദേശിയായ സോണിയയുടെ അപ്രതീക്ഷിത വിയോഗം ഇന്ന് രാവിലെനാട്ടിൽ നിന്നെത്തി ഒരു മണിക്കൂർ മാത്രം പിന്നിട്ടപ്പോൾ

റെഡിച്ച്: റെഡിച്ചിൽ മലയാളി മലയാളി നേഴ്സ് മരണമടഞ്ഞു. കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനിലിന്റെ അപ്രതീക്ഷിത വിയോഗം ഇന്ന് രാവിലെ നാട്ടിൽ നിന്നെത്തി ഒരു മണിക്കൂർ മാത്രം പിന്നിട്ടപ്പോൾ. കാലിൽ ചെറിയൊരു ശസ്ത്രക്രിയയുടെ ഭാഗമായി പത്ത് ദിവസത്തേക്ക് നാട്ടിൽ പോയിരുന്ന
ഇന്ന് രാവിലെ പത്തര മണിയോടെയാണ് റെഡിച്ചിലെ വീട്ടിൽ തിരിച്ചെത്തിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തിര വിഭാഗത്തെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്നായിരുന്നു അന്ത്യം.

മരണകാരണം അറിവായിട്ടില്ല. മുപ്പത്തിയൊന്പത് വയസ്സായിരുന്നു പരേതയ്ക്ക്. അനിൽ ചെറിയാനാണ് ഭർത്താവ്. ലിയ, ലൂയിസ് എന്നിവർ മക്കളാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സോണിയ അനിലിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, റെഡിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിൻ മാത്യു, ട്രഷറർ ജോബി ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more