1 GBP = 106.80
breaking news

ഒളിമ്പിക്സിൽ ഫോട്ടോഫിനിഷ്; ചൈനയെ പിന്തള്ളി യു.എസ്.എ​ ഒന്നാമത്, 65 മെഡലുകളോടെ ടീം ജിബി, ഇന്ത്യ എഴുപത്തിയൊന്നാം സ്ഥാനത്ത്

ഒളിമ്പിക്സിൽ ഫോട്ടോഫിനിഷ്; ചൈനയെ പിന്തള്ളി യു.എസ്.എ​ ഒന്നാമത്, 65 മെഡലുകളോടെ ടീം ജിബി, ഇന്ത്യ എഴുപത്തിയൊന്നാം സ്ഥാനത്ത്

ലണ്ടൻ: പാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ഇരു രാജ്യങ്ങൾക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനം നിലനിർത്തി. അതേസമയം മെഡൽ വേട്ടയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ബ്രിട്ടന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. 65 മെഡലുകൾ ലഭിച്ചെങ്കിലും സ്വർണ്ണ മെഡൽ 14 മാത്രം ലഭിച്ചതാണ് വിജയപട്ടികായിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം ബ്രിട്ടന്റേത് ഇക്കുറി മികച്ച വിജയം തന്നെയാണ്.

ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ്. കഴിഞ്ഞ തവണ നീരജ് ചോപ്രയുടെ സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.


2020ലെ ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുമായി അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. 38 സ്വർണവും 32 വെള്ളിയും 19 വെങ്കലവുമടക്കം 89 മെഡലുമായി തൊട്ടുപിന്നിൽ ചൈനയും നിലയുറപ്പിച്ചു. 27 സ്വർണമടക്കം 58 മെഡലുമായി ജപ്പാനായിരുന്നു മൂന്നാമത്.

ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ 2021ൽ ​ന​ട​ന്ന ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ പു​റ​ത്തെ​ടു​ത്ത​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഒ​രു​വ​ർ​ഷം വൈ​കി അ​ര​ങ്ങേ​റി​യ ടോ​ക്യോ ഗെ​യിം​സി​ൽ നീ​ര​ജ് ചോ​പ്ര പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ നേ​ടി​യ സ്വ​ർ​ണം ത​ല​മു​റ​ക​ളെ​ത്ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ര​ണ്ട് സ്വ​ർ​ണ​വും നാ​ല് വെ​ങ്ക​ല​വു​മ​ട​ക്കം ഏ​ഴ് മെ​ഡ​ലു​ക​ൾ അ​ന്ന് ല​ഭി​ച്ചു. ഇ​ത്ത​വ​ണ പ​ക്ഷേ നീ​ര​ജി​ന്റെ വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല മെ​ഡ​ലു​ക​ളു​മാ​ണ് സ​മ്പാ​ദ്യം.
വ​നി​ത ബോ​ക്സി​ങ് ഫൈ​ന​ലി​ലെ​ത്തി അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട വി​നേ​ഷ് ഫോ​ഗ​ട്ട്, ബാ​ഡ്മി​ന്റ​ണി​ലെ സാ​ത്വി​ക് ചി​രാ​ഗ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം തു​ട​ങ്ങി​യ​വ​രി​ൽ നി​ന്നെ​ല്ലാം ഇ​ന്ത്യ സ്വ​ർ​ണ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും പ്ര​തീ​ക്ഷി​രു​ന്നി​ല്ല. എ​ന്നാ​ൽ, മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ​പ്പോ​ലും ഇ​വ​രു​ടെ പേ​ര് വ​ന്നി​ല്ല. അ​ഞ്ചി​ൽ മൂ​ന്ന് വെ​ങ്ക​ല​വും ല​ഭി​ച്ച​ത് ഷൂ​ട്ടി​ങ്ങി​ലാ​ണ്. വ​നി​ത 10 മീ. ​എ​യ​ർ പി​സ്റ്റ​ളി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന മ​നു ഭാ​ക​ർ, മി​ക്സ​ഡി​ൽ സ​ര​ബ്ജ്യോ​ത് സി​ങ്ങി​നൊ​പ്പ​വും വെ​ങ്ക​ലം നേ​ടി. പു​രു​ഷ 50 മീ. ​റൈ​ഫി​ൾ 3 പൊ​സി​ഷ​നി​ൽ സ്വ​പ്നി​ൽ കു​ശാ​ലെ​യും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഹോ​ക്കി ടീം ​വെ​ങ്ക​ലം നി​ല​നി​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​മ​ൻ സെ​ഹ്റാ​വ​ത്ത് പു​രു​ഷ 57 കി​ലോ ഫ്രീ ​സ്റ്റൈ​ൽ ഗു​സ്തി​യി​ലും മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി പ​ട്ടി​ക തി​ക​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more