1 GBP = 111.93
breaking news

വിൽഷെയർ മലയാളി അസോസിയേഷൻ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വിൽഷെയർ മലയാളി അസോസിയേഷൻ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

സ്വിൻഡൻ: ജൂൺ 23 ന് ഞായറാഴ്ച നടത്തപ്പെടുന്ന കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിൽഷെയർ മലയാളി അസോസിയേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കായിക മേളയിൽ അസോസിയേഷന്റെ വിവിധ ഏരിയകളായ ഡിവൈസസ് , നോർത്ത് സ്വിൻഡൻ, വെസ്റ്റ് സ്വിൻഡൻ , ടൗൺ സെന്റർ, ഈസ്റ്റ് സ്വിൻഡൻ എന്നീ ഏരിയകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരക്കും.

സ്വിൻഡനിലെ സെയിന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തിലായിരിക്കും ഇത്തവണത്തെ കായികമേള അരങ്ങേറുക. വിവിധ ഏരിയകളെ പ്രതിനിധീകരിച്ചു അറുന്നൂറിലധികം ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സ്‌പോർട് കോർഡിനേറ്റർസ് ജോർജ് കുര്യാക്കോസ്‌, ജോബി ജോസഫ്, ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.

സമയബന്ധിതമായി കായികമേള പൂർത്തീകരിക്കുക എന്നതിനൊപ്പം കാണികൾക്കും മത്സരാർത്ഥികൾക്കും എല്ലാവിധ സൗകര്യങ്ങളും , സൗജന്യ ഭക്ഷണവും, മെഡിക്കൽ എമർജൻസിയും മറ്റും ഒരുക്കിക്കഴിഞ്ഞതായും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു, സെക്രട്ടറി പ്രദീഷ് ഫിലിപ്പ് , ട്രെഷറർ സജി മാത്യു, ജോയിന്റ് സെക്രട്ടറി സോണി കാച്ചപ്പിള്ളി , ജോയിന്റ് ട്രഷറർ ജെയ്‌മോൻ ചാക്കോ , മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more