1 GBP = 107.33
breaking news

ലണ്ടനിലെ ഹാക്ക്നിയിൽ വച്ച് വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തന്നെ തുടരുന്നു; അക്രമിയെത്തിയത് മോഷ്ടിച്ചെടുത്ത ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിൽ വച്ച് വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തന്നെ തുടരുന്നു; അക്രമിയെത്തിയത് മോഷ്ടിച്ചെടുത്ത ബൈക്കിൽ

ലണ്ടൻ: ബുധനാഴ്ച വൈകുന്നേരം വടക്ക്-കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിലുള്ള എവിൻ റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റ മലയാളി ബാലിക ലിസ്സൽ മരിയയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
അർദ്ധകാല സ്‌കൂൾ അവധിക്ക് ലണ്ടനിലെ ബന്ധുക്കളെ സന്ദർശിക്കുന്നതുനിടെയാണ് ലിസ്സൽ മരിയയ്ക്ക് വെടിയേറ്റത്.

മോട്ടോർ ബൈക്കിലെത്തിയ അജ്ഞാതൻ റെസ്റ്റോറന്റിന് പുറത്ത് ഇരുന്ന മൂന്ന്പേര്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിൽ ഒരു ബുള്ളെറ്റ് റെസ്റ്റോറന്റിനുള്ളിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ലിസ്സൽ മരിയയുടെ നെറ്റിയിൽ തറയ്ക്കുകയായിരുന്നു. റെസ്റ്റോറന്റിന് പുറത്തിരുന്ന മൂന്നുപേരെ ലക്ഷ്യമാക്കിയാണ് അജ്ഞാതൻ ബൈക്കിലെത്തിയതെന്നാണ് പോലീസ് നിഗമനം. ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പ്രദേശത്ത് കൂടുതൽ പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെയും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

2021ൽ വെംബ്ലി പ്രദേശത്ത് നിന്ന് മോഷ്ടിച്ചെടുത്ത ഡുകാറ്റി മോൺസ്റ്റർ ബൈക്കിലാണ് അക്രമിയെത്തിയത്. ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അക്രമിയെ ഉടൻ പിടികൂടാനാകുമെന്ന നിഗമനത്തിലാണ് മെട്രോപൊളിറ്റൻ പോലീസ്.

പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ. ഐടി പ്രൊഫഷനലുകളാണ് വിനയ അജീഷ് ദമ്പതികൾ. രണ്ടു വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ബന്ധുക്കളെ സന്ദർശിക്കുന്നതിനാണ് കുടുംബം ലണ്ടനിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more