1 GBP = 107.33
breaking news

സാം തിരുവാതിലിൻറെ മാതാവ് പത്തനംതിട്ട കാരംവേലി നടുവത്ത് തിരുവാതിലിൽ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം ഇന്ന് നെല്ലിക്കാല മാർത്തോമ്മ പള്ളിയിൽ.

സാം തിരുവാതിലിൻറെ മാതാവ് പത്തനംതിട്ട കാരംവേലി നടുവത്ത് തിരുവാതിലിൽ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം ഇന്ന് നെല്ലിക്കാല മാർത്തോമ്മ പള്ളിയിൽ.

ഇംഗ്ളണ്ടിലെ സാമൂഹിക പ്രവർത്തകനായ സാം തിരുവാതിലിൻറെ മാതാവ് പത്തനംതിട്ട കാരംവേലി നടുവത്ത് തിരുവാതിലിൽ മേരി ജോൺ (86) നിര്യാതയായി. ഭർത്താവ് എൻ.എം. ജോൺ (റിട്ടയേർഡ് അദ്ധ്യാപകൻ, സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, കോഴഞ്ചേരി). മണ്ണാറക്കുളഞ്ഞി പൊൻമേലിൽ കുടുംബാംഗമാണ് പരേത. പരേതയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (24/05/2024, വെള്ളി) രാവിലെ 11 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർ ശുശ്രൂഷകൾ ഉച്ചയ്ക്ക് 12 മണിയോടെ നെല്ലിക്കാല മാർത്തോമ്മ പള്ളിയിലും നടക്കുന്നതാണ്.

സാമിനെക്കൂടാതെ സുജ തോമസ് (യു.എസ്സ്.എ), ജോൺ മാത്യൂസ് (ബിസിനസ്സ്), തോമസ് ജോൺ (തിരുവാതിൽ സൂപ്പർ മാർക്കറ്റ്, കാരംവേലി), എന്നിവരാണ് പരേതയുടെ മക്കൾ. മരുമക്കൾ: തമ്പാൻ, ഷാജ, ജെസി, ബിജ.

സാം തിരുവാതിലിൻറെ മാതാവിൻറെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ലയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, പി.ആർ.ഒ അലക്സ് വർഗ്ഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ജോർജ്ജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നു. ആരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more