1 GBP = 105.97
breaking news

ബ്രിട്ടീഷ് കബഡി ലീഗിൽ മലയാളിത്തിളക്കം; നോട്ടിംഗ്ഹാം ക്വീൻസ് വനിതാ ടീമിന് വമ്പൻ വിജയം

ബ്രിട്ടീഷ് കബഡി ലീഗിൽ മലയാളിത്തിളക്കം; നോട്ടിംഗ്ഹാം ക്വീൻസ് വനിതാ ടീമിന് വമ്പൻ വിജയം

2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്ത ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്‌സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം കരസ്ഥമാക്കി നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം. ബെർമിങ്ങാമിൽ നടന്ന ബ്രിട്ടീഷ് കബഡി ലീഗിൽ വനിതാ വിഭാഗത്തിൽ മലയാളികൾ മാത്രം അണിനിരന്ന നോട്ടിങ്ങാം റോയൽസ് ക്ലബിൻ്റെ വനിതാ വിഭാഗമാണ് നോട്ടിംഗ്ഹാം ക്വീൻസ് . എതിരാളികളായ മാഞ്ചസ്റ്റർ റൈഡേഴ്സ് ടീമിനെതിരെ 43 പോയിന്റുകൾ നേടിയാണ് വനിതാ വിഭാഗം വിജയിച്ചത്.

ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശിയായ ആതിര സുനിലും , വൈസ് ക്യാപ്റ്റനായി പ്രസി മോൾ കെ പ്രെനി യുമാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ വിഭാഗത്തെ നയിച്ചത്. പുരുഷ വിഭാഗത്തിൽ നോട്ടിംഗ് ഹാം റോയൽസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ക്യാപ്റ്റൻ ആയി മലപ്പുറം സ്വദേശിയായ മഷൂദും , വൈസ് ക്യാപ്റ്റനായി ഹരികൃഷ്ണനും ആണ് നോട്ടിംഗ് ഹാം റോയൽസിന്റെ പുരുഷ വിഭാഗം ടീമിനെ നയിച്ചത്.
ഇറ്റലിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ങാം ക്വീൻസ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കും. ബ്രിട്ടീഷ് ടീമിലേക്കുള്ള അവസരവും പല താരങ്ങൾക്കും തുറന്നു കിട്ടും.

മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസ് ടീമിന്റെ മാനേജർ രാജു ജോർജ് ,കോച്ച് സജി മാത്യു , കോർഡിനേറ്റർ ജിത്തു ജോസഫ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ കെയർ, ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെന്‍റ്, ഒറ്റക്കൊമ്പൻ നാടൻ വാറ്റ് എന്നിവരാണ് കബഡി ലീഗിന്റെ സ്പോൺസർമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more