1 GBP = 106.80
breaking news

യുഎൻഎഫ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലും നേഴ്‌സസ് ദിനാചരണത്തിലും മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ; വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം

യുഎൻഎഫ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലും നേഴ്‌സസ് ദിനാചരണത്തിലും മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ; വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം

യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ നേഴ്സിംഗ് മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ക്‌ളാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രെജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ഇതിനകം തന്നെ സംഘാടകർ പുറത്തിറക്കിയിരുന്നു. രെജിസ്റ്റർ ചെയ്തവർക്ക് പരിപാടിക്ക് മുന്നോടിയായി തന്നെ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് വാട്ട്സ്ആപ്പ് കൂട്ടായ്മകളിൽ ജോയിൻ ചെയ്യാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്ന മലയാളീ നഴ്സുമാർക്കും, യു.കെ.യിൽ
മറ്റു മേഖലകളിൽ ജോലിചെയ്യുന്ന എന്നാൽ നാട്ടിൽ നഴ്സ് ആയിട്ടുള്ളവർക്കുമെല്ലാം പ്രയോജനപ്പെടുന്ന രീതിയിൽ ഉള്ള സെഷനുകൾ ആണ് അന്നേ ദിവസത്തേക്ക് ക്രമപെടുത്തിയിരിക്കുന്നത് .

SIFE pathway യിലൂടെ NMC രജിസ്ട്രേഷൻ എങ്ങനെ നേടാം എന്നുള്ളതു നിലവിലെ ഒരു പ്രധാന വിഷയമായത് കൊണ്ടും അനേകം മലയാളികൾക്ക് അത് ഉപകരിക്കും എന്നുള്ളത് കൊണ്ടും അത് ഒരു പ്രധാന വിഷയമായി ഉൾപെടുത്തിയിട്ടുണ്ട്. വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും എന്നതിലുപരി വിനോദപരവും ആയ ഒരു ദിവസം കൂടി ആണ് യു.എൻ.എഫ് ഒരുക്കുന്നത്‌.

  1. സിപിഡി പോയിൻ്റുകൾ:

നിങ്ങളുടെ പ്രൊഫഷണൽ വളർച്ചയും വികാസവും വർദ്ധിപ്പിക്കുന്നതിന് മൂല്യവത്തായ തുടർച്ചയായ പ്രൊഫഷണൽ ഡെവലപ്‌മെൻ്റ് (സിപിഡി) പോയിൻ്റുകൾ നേടുക.

  1. അറിവ് മെച്ചപ്പെടുത്തുക:

പരിചയസമ്പന്നരായ വിദഗ്ധർ നയിക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കുക വഴി നഴ്സിംഗ് മേഖലയിലെ ഇന്നത്തെ ഹോട് ടോപ്പിക്കുകളിൽ നിങ്ങളുടെ അറിവും വൈദഗ്ധ്യവും വർദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

  1. നെറ്റ്‌വർക്കിംഗ് അവസരങ്ങൾ:

നിങ്ങളുടെ പ്രൊഫഷണൽ സർക്കിൾ വിപുലീകരിക്കുന്നതിന് അമൂല്യമായ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ നൽകിക്കൊണ്ട്, വിവിധ നഴ്സിംഗ് പശ്ചാത്തലങ്ങളിൽ നിന്നുള്ള മുതിർന്ന സഹപ്രവർത്തകരുമായും വിഷയ വിദഗ്ധരുമായും ബന്ധപ്പെടുക.

  1. ** കരിയർ മുന്നേറ്റം:**

നിങ്ങളുടെ കരിയർ അഭിലാഷങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കാൻ സാധിക്കുന്ന യു.കെ. നഴ്സിംഗ് മേഖലയിൽ അനേകം വർഷങ്ങളുടെ പരിചയസമ്പത്തുള്ള വിദഗ്ദരിൽ നിന്നും മെന്റർമാരിൽനിന്നും അറിവ് സമ്പാദിക്കുക.

  1. കമ്മ്യൂണിറ്റി ബിൽഡിംഗ്:

നഴ്‌സിംഗിലെ മികവ് പങ്കിടുന്നതിൽ സഹകരണവും സൗഹൃദവും വളർത്തിയെടുക്കുന്ന നഴ്‌സുമാരുടെ പിന്തുണയുള്ള കമ്മ്യൂണിറ്റിയുടെ ഭാഗമാകുക.

നോട്ടിംഗ്ഹാമിൽ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്.

നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുഎൻഎഫ് നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നും പുരയിടം, യുഎൻ എഫ് നാഷണൽ അഡ്വൈസർ സാജൻ സത്യൻ, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ്, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി തുടങ്ങിയവർ അറിയിച്ചു.

പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കാണാം

https://docs.google.com/forms/d/e/1FAIpQLSdDtynqHhOgxIOLUN_-cI0L6wGJdCiH5n8e7NQisyOJasKHMw/viewform?usp=sf_link

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more