1 GBP = 105.77
breaking news

കെയർഹോം അന്തേവാസിയോട് ക്രൂരമായ പെരുമാറ്റം; മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ

കെയർഹോം അന്തേവാസിയോട് ക്രൂരമായ പെരുമാറ്റം; മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ

ലണ്ടന്‍: എക്സിറ്ററിലെ ലാംഗ്ഫോർഡ് പാർക്ക് കെയര്‍ ഹോമിലെ അന്തേവാസിയായ വെച്ച് 94-കാരനായ വൃദ്ധനെ മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യവെ ആണ് ജിനു ഷാജി(26 ) 94-കാരനായ വൃദ്ധന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്.

വൃദ്ധന്‍ വേദന കൊണ്ട് കരഞ്ഞെങ്കിലും ജിനു പിടി വിട്ടില്ല. കൂടാതെ നാല് മിനിറ്റോളം കാലുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ വൃദ്ധന്റെ കാലുകളിലെ മുറിപ്പാടുകളില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മുറിയില്‍ ക്യാമറ സ്ഥാപിക്കുകയും ഇതിലൂടെ മലയാളി കെയററുടെ ക്രൂരത പുറംലോകം അറിഞ്ഞത്.

അതേസമയം തന്റെ 38 വര്‍ഷത്തെ കെയര്‍ മേഖലയിലെ ജോലിക്കിടെ ഇത്തരമൊരു ക്രൂരത താൻ കണ്ടിട്ടില്ലെന്നാണ് ഹോമിലെ മാനേജര്‍ വീഡിയോ കണ്ടതിന് ശേഷം പറഞ്ഞത്. ഇതേക്കുറിച്ച് ജിനുവിനോട് ചോദിച്ചതോടെ ഇയാൾ സ്വദേശമായ ഇന്ത്യയിലേക്ക് പറന്നു മൂന്ന് മാസം ഇവിടെ തുടര്‍ന്നു. എന്നാല്‍ യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ജിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എക്സ്റ്റര്‍ ക്രൗണ്‍ കോടതി ജിനുവിന്റെ ക്രൂരതകള്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. കെയര്‍ ഹോം ഇപ്പോള്‍ വില്‍ക്കുകയും, പുതിയ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more