1 GBP = 107.76
breaking news

ശമ്പള തർക്കം; ജൂനിയർ ഡോക്ടർമാരുടെ പത്താം ഘട്ട സമരം ഇന്ന് മുതൽ

ശമ്പള തർക്കം; ജൂനിയർ ഡോക്ടർമാരുടെ പത്താം ഘട്ട സമരം ഇന്ന് മുതൽ

ലണ്ടൻ: സർക്കാരുമായുള്ള ദീർഘകാല ശമ്പള തർക്കത്തിൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ പത്താം ഘട്ട സമരം ഇന്ന് ആരംഭിക്കുന്നു. അഞ്ച് ദിവസത്തെ വാക്കൗട്ട് രാവിലെ ഏഴു മണിയോടെയാകും ആരംഭിക്കുക.

അതേസമയം ഇത് വലിയ തടസ്സമുണ്ടാക്കുമെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രികളിലെ പകുതി ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരായതിനാൽ ആശുപത്രി ഓപ്പറേഷനുകളും ചെക്കപ്പുകളും ഏറ്റവും മോശമായ അവസ്ഥയിലാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) 35% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ശമ്പള ക്ലെയിം യുക്തിരഹിതമാണെന്നാണ് സർക്കാർ പക്ഷം. ജൂനിയർ ഡോക്ടർമാർ സമരം തുടരുന്നതിൽ നിരാശയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. “ഈ സ്ട്രൈക്കുകൾ ഞങ്ങളുടെ എൻഎച്ച്എസ്-ൽ ചെലുത്തുന്ന ആഘാതം ആരും കുറച്ചുകാണരുത്. അതിനാൽ വീണ്ടും, ബി എം എ യോട് അവരുടെ സമരങ്ങൾ പിൻവലിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” അവർ പറഞ്ഞു.

എന്നാൽ ഒരു ദശാബ്ദത്തിലേറെയായി തങ്ങൾക്കുമേൽ വരുത്തിയ ശമ്പള വെട്ടിക്കുറവുകൾ പിൻവലിക്കാൻ ആരംഭിക്കുന്നതിന് വിശ്വസനീയമായ ശമ്പള ഓഫർ നൽകി സർക്കാരിന് ഈ സമരങ്ങൾ അവസാനിപ്പിക്കാമായിരുന്നുവെന്ന് ബിഎംഎ ജൂനിയർ ഡോക്ടർ നേതാക്കളായ ഡോ റോബർട്ട് ലോറൻസണും ഡോ വിവേക് ​​ത്രിവേദിയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more