1 GBP = 105.79
breaking news

കൈരളി യുകെ  സംഗീത നൃത്ത സന്ധ്യ  സതാംപ്ടണിൽ

കൈരളി യുകെ  സംഗീത നൃത്ത സന്ധ്യ  സതാംപ്ടണിൽ

കൈരളി യുകെ സതാംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തപെടുന്ന സംഗീത നൃത്ത സന്ധ്യ ഫെബ്രുവരി 24 ശനിയാഴ്ച സതാംപ്ടണിൽ നടത്തപ്പെടും. ആഘോഷങ്ങൾക്കൊപ്പം സമൂഹ നന്മയ്ക്കായ്‌ ഏഷ്യൻ വംശജരായ കാൻസർ രോഗികൾക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ നടത്തപ്പെടും. 

കഴിഞ്ഞ വർഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സർഗ്ഗസന്ധ്യയ്ക്ക് സൗതാംപ്ടണിലെ സഹൃദയർ നൽകിയ സ്നേഹാദരങ്ങളിൽ നിന്നും ആവേശമുൾകൊണ്ട് ഈ വർഷം വിപുലമായൊരു  കലാമാമാങ്കമാണു ഒരുക്കിയിരിക്കുന്നതെന്ന് കൈരളി യുകെ സതാംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ സെക്രട്ടറി ജോസഫ്‌ റ്റി ജോസഫ്‌ അറിയിച്ചു.

 പൊതുസമൂഹത്തിലെ എല്ലാവർക്കും ഒരു പോലെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുവാൻ ഈ വർഷവും പ്രവേശനം സൗജന്യമാക്കിയിരിക്കുന്നു. അതോടൊപ്പം ചായയും പലഹാരവും സൗജന്യമായും, നാടൻ ഭക്ഷണം മിതമായ വിലയിൽ  കൗണ്ടറിലും ലഭിക്കുന്നതാണ്.

ആഘോഷങ്ങളുടെ ഉദ്ഘാടനം കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്‌ നടത്തുന്നതും, പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും. കലാസ്വാദകർക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവർണ്ണസന്ധ്യയെ അവിസ്മരണീയമാക്കാൻ നിരവധി കലാകാരന്മാർ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയ്യാറായി കഴിഞ്ഞു. മലയാളികളുടെ ഹൃദയതുടിപ്പ്‌ ഏറ്റുന്ന ഗാനങ്ങളും ഗൃഹാതുരത നിറഞ്ഞ നൃത്തനൃത്യങ്ങളും നേരിട്ട് ആസ്വദിക്കാനായി ഏവരെയും കൈരളി യുകെ സഹർഷം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more