1 GBP = 105.77
breaking news

ബോൾട്ടണിലെ ജയ്സൺ കുര്യന്റെയും വിറലിലെ ജിംസൺ കുര്യന്റെയും മാതാവ് ഗ്രേസി കുര്യൻ (72) പാലയ്ക്കമറ്റം നിര്യാതയായി….

ബോൾട്ടണിലെ ജയ്സൺ കുര്യന്റെയും വിറലിലെ ജിംസൺ കുര്യന്റെയും മാതാവ് ഗ്രേസി കുര്യൻ (72) പാലയ്ക്കമറ്റം നിര്യാതയായി….

ഇലഞ്ഞി പാലയ്ക്കമറ്റം (തോട്ടം) കുര്യന്റെ ഭാര്യ ഗ്രേസി കുര്യൻ (72) നിര്യാതയായി. പരേത മൂവാറ്റുപുഴ നെല്ലൂർ കുടുംബാംഗമാണ്. ബോൾട്ടണിലെ ജയ്സൺ കുര്യൻ (മൂൺലൈറ്റ് ഇന്റീരിയേഴ്സ്, ടെട്ര മെഡികെയർ, വിക്ടോറിയ ഹൌസ് റെസിഡൻഷ്യൽ ഹോം), വിറാലിലെ ജിംസൺ കുര്യൻ (വിക്ടോറിയ ഹൌസ് റെസിഡൻഷ്യൽ ഹോം), ജോംസൺ കുര്യൻ (എറണാകുളം) എന്നിവരാണ് മക്കൾ. മരുമക്കൾ: ബിന്ദു ജോസ് കുണിഞ്ഞി (യുകെ), ബിബി ജിംസൺ ഇലഞ്ഞി (യുകെ), റീജ ജോംസൺ പള്ളിപ്പുറം. കൊച്ച് മക്കൾ: ടെസ്സ ജയ്സൺ, ജെറമി ജയ്സൺ, ക്രിസ്റ്റ ജിംസൺ, അനബെൽ ജിംസൺ, അന്റോണിയോ ജോംസൺ, ഗ്രെയ്സ് ജോംസൺ.

പരേതയുടെ സംസ്ക്കാര ശുശ്രൂഷകൾ 19/02/2024, തിങ്കൾ 3 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഇലഞ്ഞി സെൻറ്. പീറ്റേഴ്സ് ആന്റ് പോൾസ് ഫൊറോന ദേവാലയത്തിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.

ഗ്രേസി കുര്യന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, പി.ആർ.ഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, ബോൾട്ടൻ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more