1 GBP = 105.79
breaking news

നോർത്ത് മാൻഞ്ചസ്റ്ററിൽ തമസിക്കുന്ന ജീവന്റെ പിതാവ് അഗസ്റ്റിൻ കല്ലുങ്കമാക്കൽ(കുട്ടി യച്ഛൻ)നിര്യാതനായി…

നോർത്ത് മാൻഞ്ചസ്റ്ററിൽ തമസിക്കുന്ന ജീവന്റെ പിതാവ് അഗസ്റ്റിൻ കല്ലുങ്കമാക്കൽ(കുട്ടി യച്ഛൻ)നിര്യാതനായി…

നോർത്ത് മാഞ്ചസ്റ്റർ നിവാസിയും, യുക്മ സഹകാരിയുമായ ജീവൻ അഗസ്റ്റിൻ്റെ പിതാവ് അഗസ്റ്റിൻ കല്ലുങ്കമാക്കൽ (കുട്ടിച്ചൻ,80) നിര്യാതനായി. ഭാര്യ പുത്തൻ കൊരട്ടി നടുവത്താനിയിൽ ഏലമ്മ (റിട്ട. സെൻറ് മേരീസ് ടീച്ചർ ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി). മക്കൾ:- സ്വപ്ന നവീൻ, ജീവൻ കെ അഗസ്റ്റിൻ (യുകെ). മരുമക്കൾ:- നവീൻ കുര്യൻ കക്കുഴിപറമ്പിൽ, മുളന്തുരുത്തി (അമാരിസ് ഷിപ്പിംഗ്, കൊച്ചി), റ്റിൻറു ജീവൻ (യുകെ) അഴകത്ത്, കാഞ്ഞിരപ്പള്ളി.

സംസ്കാരശുശ്രൂഷകൾ ഇന്ന് ഞായറാഴ്ച (18/2/24)
ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ചെങ്കൽ തിരുഹൃദയ ദേവാലയത്തിലുള്ള കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതാണ്.

ജീവൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമതിയംഗം ജാക്സൻ തോമസ്, റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more