1 GBP = 107.62
breaking news

പ്രാർത്ഥനകൾ ഫലം കണ്ടില്ല; ചെസ്റ്ററിൽ ചികിത്സയിലായിരുന്ന സച്ചിൻ സാബു വിട പറഞ്ഞു.

പ്രാർത്ഥനകൾ ഫലം കണ്ടില്ല; ചെസ്റ്ററിൽ ചികിത്സയിലായിരുന്ന സച്ചിൻ സാബു വിട പറഞ്ഞു.

ചെസ്റ്റർ: ഒടുവിൽ സച്ചിൻ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ നാല് മാസമായി ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്ററിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന സച്ചിൻ സാബു (30) ഇന്നലെ രാത്രി നിര്യാതനായി.

ചെസ്റ്ററിൽ തന്നെ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരവെയാണ് സച്ചിന് രോഗം പിടിപെടുന്നത്.
ഭാര്യയും കൈക്കുഞ്ഞുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായ സച്ചിൻ യുകെയിലെത്തിയിട്ട് അധികം നാളായിട്ടില്ല. സ്റ്റുഡൻഡ് വിസയിൽ നിന്നും വർക്ക് പെർമിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിനിടയിലാണ് സച്ചിന് രോഗം പിടിപെടുന്നത്.

7 മാസം പ്രായമുള്ള മകനും ഭാര്യ ശരണ്യ ബാബുവിനുമൊപ്പം ചെസ്റ്ററിൽ താമസിച്ച് വരികയായിരുന്നു.

സച്ചിൻ സാബുവിന്റെ വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രെട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രെട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more