ലണ്ടൻ: ലണ്ടനിൽ ഒരാഴ്ചക്കിടെ രണ്ടു മലയാളികൾ മരണമടഞ്ഞു. ഈസ്റ്റ്ഹാമിൽ തിരുവനന്തപുരം സ്വദേശിയായ റെയ്‌സി ടോം വിട പറഞ്ഞത് ഫെബ്രുവരി ഒന്നിന്. കെയററായി ജോലി ചെയ്തിരുന്ന റെയ്‌സി ടോം ക്യാൻസർ രോഗ ബാധിതയായിരുന്നു.
ഭർത്താവ് ടോം സ്റ്റാൻസിലാസിനും മക്കളായ സ്റ്റീവ് ടോം(9), സ്റ്റനിൻ ടോം(9), സ്റ്റെഫാനി ടോം(1) എന്നിവർക്കൊപ്പം ഈസ്റ്റ്ഹാമിൽ താമസിച്ച് വരികയായിരുന്നു. തിരുവനന്തപുരം വെട്ടുകാട് ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ക്രോയ്‌ഡോണില്‍ മലയാളിയായ യുവ വ്യവസായിയാണ് മരണമടഞ്ഞത്. കേരളാ ടേസ്റ്റ് ഉടമയായ ഗില്‍സിന്റെ മകൻ റാഗിൽ ഗിൽസാണ് പെട്ടെന്ന് ഉണ്ടായ അസുഖം മൂലം മരണമടഞ്ഞത്. പരേതന് 27 വയസായിരുന്നു പ്രായം.
ക്രോയ്ഡണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. ഐ.ഗില്‍സിന്റെയും രാജി ഗില്‍സിന്റെയും മകനാണ് റാഗില്‍. റാഗിലിന്റെ ഭാര്യ പെട്രേസിയ ജിഷുവയാണ്. റാഗിലിന് ഒരു സഹോദരനാണ് ഉള്ളത്. അഗില്‍ ഗില്‍സ്.
ഇരുവരുടെയും വിയോഗം ലണ്ടനിലെ മലയാളികൾക്കിടയിയിലും ബന്ധുക്കൾക്കിടയിലും ഏറെ ദുഃഖമാണുണ്ടാക്കിയിരിക്കുന്നത്. ഇരുവരുടെയും വിയോഗത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഇരുവരുടെയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages