വൂസ്റ്റർ: ഇന്ന് യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു വിയോഗ വാർത്ത. നേരത്തെ സാലിസ്ബറിയിലെ ബീന വിന്നിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൂസ്റ്ററിൽ നിന്നും വേദനിപ്പിക്കുന്ന വാർത്തയെത്തുന്നത്. വൂസ്റ്റര്‍ മലയാളിയായ സ്റ്റീഫന്‍ മൂലക്കാട്ടാണ് വിട വാങ്ങിയത്. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആശുപത്രിയിൽ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. അൻപത്തിമൂന്ന് വയസ്സായിരുന്നു പ്രായം.
വൂസ്റ്ററിൽ ക്നാനായക്കാർക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന സ്റ്റീഫൻ ഏവർക്കും പ്രിയങ്കരനായിരുന്നു. ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായ സ്റ്റീഫന്‍ നാട്ടില്‍ കോട്ടയം വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ എന്നിവര്‍. മരുമകള്‍: റോസ് മേരി. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
സ്റ്റീഫന്‍ മൂലക്കാട്ടിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ ജോബി പുതുക്കുളങ്ങര, വൂസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ പ്രഡിഡന്റ് ബിജു ജോസഫ്, സെക്രെട്ടറി ജിതിൻ ബിട്ടു, ട്രഷറർ തോമസ് സേവ്യർ, മറ്റു കമ്മിറ്റിയംഗംങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages