1 GBP = 106.80
breaking news

സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് കോതമംഗലം സ്വദേശിയായ ബീന വിന്നി

സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് കോതമംഗലം സ്വദേശിയായ ബീന വിന്നി

സാലിസ്ബറി: സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോണിന്റെ ഭാര്യ ബീന വിന്നിയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിലൊരാളായ ബീന വിന്നി ഏവർക്കും ചിരപരിതയായിരുന്നു. വിന്നി ബീന ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും മക്കളാണ്. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി.

ബീന വിന്നിയുടെ അപ്രതീക്ഷിത വിയോഗത്തിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more