1 GBP = 105.77
breaking news

“കോൺഗ്രസ്സ് അധികാരത്തിൽ വന്നാലേ മതേതര മൂല്യവും, ജനാധിപത്യ- ഭരണഘടനാ സംരക്ഷണവും ഉറപ്പു വരുത്തനാവൂ“രേവന്ത് റെഡ്‌ഡി; ലണ്ടനിൽ ആയിരങ്ങളുടെ ആവേശോജ്ജ്വല സ്വീകരണം.

“കോൺഗ്രസ്സ് അധികാരത്തിൽ വന്നാലേ മതേതര മൂല്യവും, ജനാധിപത്യ- ഭരണഘടനാ സംരക്ഷണവും ഉറപ്പു വരുത്തനാവൂ“രേവന്ത് റെഡ്‌ഡി; ലണ്ടനിൽ ആയിരങ്ങളുടെ ആവേശോജ്ജ്വല സ്വീകരണം.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ”കോൺഗ്രസ്സ് അധികാരത്തിൽ വന്നാലേ മതേതര മൂല്യവും, ജനാധിപത്യ- ഭരണഘടനാ സംരക്ഷണവും ഉറപ്പു വരുത്തനാവൂ“ എന്ന് രേവന്ത് റെഡ്‌ഡി. മുഖ്യ മന്ത്രിപദം നേടിയ ശേഷം വിദേശത്ത് നടത്തിയ പൊതുപരിപാടിയിൽ എത്തിച്ചേർന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിക്ക്‌ ലണ്ടനിൽ ആയിരങ്ങളാണ് അഭിവാദ്യമർപ്പിക്കാൻ ഒഴുകിയെത്തിയത്‌. തെലുങ്കാന ഡയസ്പോറാ ഓർഗനൈസേഷൻ ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലിൽ സംഘടിപ്പിച്ച ‘ഹലോ ലണ്ടൻ’ പരിപാടിയിൽ രേവന്ത് റെഡ്‌ഡി വേദിയിലേക്ക് കടന്നു വരുമ്പോൾ, എഴുന്നേറ്റുനിന്ന് അദ്ദേഹത്തിനും കോൺഗ്രസ്സ് പാർട്ടിക്കും അത്യുച്ചത്തിലുള്ള മുദ്രാവാക്യം വിളിയും കരഘോഷവും ആയിട്ടാണ് സ്വീകരിച്ചത്.

“തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന്‌ കോൺഗ്രസ്‌ പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗ്ഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോഡോ‘ യാത്രയിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോഡോ ന്യായ് യാത്രയിൽ’ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കുവാൻ’ ആഹ്വാനം ചെയ്തു.

ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ്‌ ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്‌ഡിയുടെ നീണ്ട മുക്കാൽ മണിക്കൂർ പ്രസംഗത്തിലെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്‌. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ഐ ഓ സി കേരള ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ അസൂത്രണ ഘട്ടം മുതൽ രജിസ്‌ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവയിൽ നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു. ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more