1 GBP = 107.33
breaking news

ലണ്ടനിലെ ന്യൂഹാമിൽ പൊതുവഴിയിൽ ഒരു മണിക്കൂർ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഷോപ്പിംഗ് ബാഗിനുള്ളിൽ കണ്ടെത്തി

ലണ്ടനിലെ ന്യൂഹാമിൽ പൊതുവഴിയിൽ ഒരു മണിക്കൂർ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഷോപ്പിംഗ് ബാഗിനുള്ളിൽ കണ്ടെത്തി

ലണ്ടൻ: ലണ്ടനിലെ ന്യൂഹാമിൽ പൊതുവഴിയിൽ നവജാത ശിശുവിനെ ഷോപ്പിംഗ് ബാഗിനുള്ളിൽ കണ്ടെത്തി. ഷോപ്പിംഗ് ബാഗിൽ കണ്ടെത്തിയ നവജാത പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ഒരു മണിക്കൂറിൽ താഴെ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് മെറ്റ് പോലീസ് പറഞ്ഞു.
ന്യൂഹാമിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ ബാഗിനുള്ളിൽ തൂവാലയിൽ പൊതിഞ്ഞ നിലയിലാണ് നായയുമായി നടക്കാനെത്തിയ ഒരാൾ കുഞ്ഞിനെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ എത്തുന്നതുവരെ അദ്ദേഹം കുഞ്ഞിനെ എടുത്ത് ആവശ്യമായ പരിചരണങ്ങൾ നൽകിയിരുന്നു.

എൽസ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതമാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയുന്നവർ അവരെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ന്യൂഹാമിലെ ഗ്രീൻവേയുടെയും ഹൈ സ്ട്രീറ്റ് സൗത്തിന്റെയും ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി ഒൻപതേകാലോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു വാർത്താ സമ്മേളനത്തിൽ, ആശുപത്രിയിലെ ജീവനക്കാർ അവൾക്ക് എൽസ എന്ന താൽക്കാലിക പേര് നൽകിയെന്നും അവൾ കറുത്ത വംശജയായ കുട്ടിയാണെന്ന് വിശ്വസിക്കുന്നതായും മെറ്റ് പോലീസ് പറഞ്ഞു.

“എൽസയെ കണ്ടെത്തുമ്പോൾ ഒരു മണിക്കൂറിൽ താഴെ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവളെ കണ്ടെത്തുമ്പോൾ എത്ര നേരം അവിടെ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. കൊച്ചു പെൺകുട്ടിയെ പുതപ്പുകൊണ്ട് ചൂടാക്കിയ നായയുമായി നടക്കാനെത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എൽസയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അദ്ദേഹമെവിടെത്തിയത്. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.“ പോലീസ് സൂപ്രണ്ട് സൈമൺ ക്രിക്ക് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more