1 GBP = 107.33
breaking news

വെയിൽസിലെ ബ്രിഡ്ജണ്ട് മലയാളി അസോസിയേഷൻ മൂന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഗംഭീരമാക്കി.

വെയിൽസിലെ ബ്രിഡ്ജണ്ട് മലയാളി അസോസിയേഷൻ മൂന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഗംഭീരമാക്കി.

പോളി പുതുശ്ശേരി

വിശാലമായ പ്രകൃതി സൗന്ദര്യമായ പോർത്തുകോൾ, ഒക്മോർ, പോർട്ട് ആൽബർട്ട് ബിച്ചുകൾകൾസ്ഥിചെയ്യുന്ന ബ്രിഡ്ജണ്ട് മേഖലയിൽ താമസിക്കുന്ന മലയാളികളുടെ ബ്രിഡ്ജണ്ട് മലയാളി അസോസിയേഷൻ അവരുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വളരെ ഗംഭീരമായി ഡിസംബർ 5 ന് പെൻകോയിഡ് ഹാളിൽ വച്ച് നടത്തി. വൈകുന്നേരം 5 മാണിയോട് കൂടി ആരംഭിച്ച പൊതുഗയോഗത്തിൽ സംഘടയുടെ സെക്രട്ടറി ശ്രീ മാമൻ കടവിൽ സ്വാഗതപ്രസംഗവും പ്രസിഡന്റ് ശ്രീ പോളി പുതുശ്ശേരി അധ്യക്ഷപ്രസംഗവും നടത്തി. മുഖ്യ അതിഥി, ശ്രീ. ബെന്നി അഗസ്റ്റിൻ, ലാൻഡോക് കമ്മ്യൂണിറ്റി കൗൺസിലർ, ക്രിസ്മസ് മെസ്സേജ് കൊടുത്തുകൊണ്ട് ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്യുകയും ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും ചെയ്തു. വോട്ട് ഓഫ് താങ്ക്സ് ജോസ്പ്രവിൺ പറയുകയും, തുടർന്ന് 30 ഓളം കുട്ടികൾ പങ്കെടുത്ത നേറ്റിവിറ്റി അവതരിപ്പിച്ചു. അതിന് ശേഷം ക്രിസ്തുമസ് പാപ്പായുടെ മ്യൂസിക്കൽ ഡാൻസോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അംഗങ്ങളുടെ വ്യത്യസ്തവും വൈവിദ്യവുമാർന്ന കലാപരിപാടികൾ തുടർന്നു. പോർട്ട് ആൽബർട്ടിൽ നിന്നും വന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

8 മണിക്ക് ഏകദേശം 300 പേർക്ക് വളരെ രുചികരമായ കേരളീയ ഭക്ഷണം വിളമ്പി. തുടർന്ന് നടത്തിയ പരിപാടികളിൽ ലണ്ടൻ വോളിവൂഡ്‌ ഡാൻസേഴ്‌സിന്റെ ഊർജ്ജസ്വലമായ, ആരെയും ജ്വലിപ്പിക്കുന്ന ഇംഗ്ലീഷുകാരുടെ ബോളിവുഡ് ഡാൻസുകൾ ആഘോഷങ്ങൾക് കൊഴുപ്പ് കൂട്ടി. ആഘോഷപരിപാടികൾ ഡീജെ അസർ മുഹമ്മദിന്റെ ആരെയും മയക്കുന്ന വയലിൻ സംഗീത പരിപാടി അതിന്റെ മൂർദ്ധന്യത്തിലെത്തിച്ചു. തുടർന്ന് ഈ ആഘോഷപരിപാടികൾ വന്വിജയമാക്കി തീർക്കാൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും രാജു ശിവകുമാർ നന്ദി പറഞ്ഞു. ഈ ആഘോഷപരിപാടികൾ ആങ്കർ ചെയ്തത് നീതു വള്ളിക്കാടൻ, ഒലിവിയ എന്നിവർ ആണ്. എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിച്ചുകൊണ്ട് കാര്യപരിപാടികൾ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more