1 GBP = 105.77
breaking news

നോട്ടിംഗ്ഹാം മലയാളിലാളുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം പ്രശസ്ത സംവിധായകൻ ജയരാജ് ഉത്‌ഘാടനം നിർവഹിച്ചു.

നോട്ടിംഗ്ഹാം മലയാളിലാളുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം പ്രശസ്ത സംവിധായകൻ ജയരാജ് ഉത്‌ഘാടനം നിർവഹിച്ചു.

ലൈജു വർഗീസ്

നോട്ടിംഗ്ഹാം മലയാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതു വത്സര ആഘോഷങ്ങൾ ”മഞ്ഞു പെയ്യുന്ന രാവിൽ ” ജുവാരി ആറാംതീയതി ശനിയാഴ്ച പ്രശസ്ത സംവിധായകൻ ജയരാജ് ഉത്‌ഘാടനം നിർവഹിച്ചു. നോട്ടിംഗ്ഹാം മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ എൻ എം സി എ , സംഘടിപ്പിച്ച പരിപാടി യുടെ ഉദ്‌ഘാടനയോഗത്തിൽ അസോസിയേഷൻ പ്രിസിഡണ്ട് സാവിയോ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസ്വിൻ ജോസ് സ്വാഗതവും, അതിഥികളായി എത്തിയ ശ്രീകുമാർ സദാനന്ദൻ , റവ . ഫാദർ ജോബി ഇടവഴിയിൽ, റവ . ഫാദർ വിൽഫ്രഡ് പെരേപ്പാടൻ എന്നിവർ ആശംസകൾ നേർന്നു.

യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്, ദേശീയ സമിതി അംഗം ജയകുമാർ നായർ, റീജണൽ ട്രഷറർ അഡ്വ . ജോബി പുതുക്കുളങ്ങര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എൻ എം സി എ സ്കൂൾ ഓഫ് ഡാൻസിലെ കലാകാരൻ മാരും കലാകാരികളും അണിനിരക്കുന്ന വിവിധ കലാപരിപാടികൾ, ഗാനമേള , ഡി ജെ , തുടങ്ങി വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി . ആഘോഷ പരിപാടികൾ വൻ വിജയമാക്കി തീർത്ത എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും മറ്റുള്ളവർക്കും നന്ദി രേഖപെടുത്തുന്നതായി സെക്കറട്ടറി അശ്വിൻ ജോസ് ,പ്രിസിഡണ്ട് സാവിയോ ജോസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more