1 GBP = 105.77
breaking news

ഗോറോറിങ് വോളീബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യൻസ്.

ഗോറോറിങ് വോളീബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യൻസ്.

ബെന്നി അഗസ്റ്റിൻ

ലണ്ടൻ: ഹാഡ്‌ഫീൽഡ് ഗോറോറിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഓൾ യുകെ വോളിബോൾ ടൂർണമെന്റ് ഹെഡ്‌ഫോർഡ്ഷയർ യൂണിവേഴ്സിറ്റി സ്പോർട്സ് വില്ലേജിൽ ഡിസംബർ ഒൻപതാം തിയതി നടത്തുകയുണ്ടായി. യുകെയിലെ പ്രധാന ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് വിജയികളായി. ആദ്യ സെമിയിൽ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരം റിച്ചാർഡ് കുര്യന്റെ അതിശക്തമായ ജംപ് സർവുകളിൽ നേപ്പാൾ ടീമായ ഗ്രീൻവിച് പരിവാർ പതറിപ്പോയെങ്കിലും കളിയിൽ തിരിച്ചു വരാൻ നടത്തിയ ശ്രമങ്ങൾക്ക് അതിശക്തമായ മറുപടിയാണ് കംബ്രിഡ്ജ് നൽകിയാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ യുവനിരയുമായി എത്തിയ ഷെഫീൽഡ് സ്ട്രൈക്കേഴ്സിനെ ഒരവസരം പോലും നൽകാതെ അട്ടിമറിച്ചാണ് കാർഡിഫ് ഫൈനലിൽ നടന്നുകയറിയത്.

സൗദി, ദുബൈ തുടങ്ങിയ വിദേശ ടൂർണമെന്റുകളിലെ കളിപരിചയവുമായി റിച്ചാർഡും – മുൻ കേരളം ടീം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് താരം -മാർഷൽ, സംസ്ഥാന താരങ്ങളായ എബിൻ, അബിൻ, തുടങ്ങിയവർ അണിനിരന്ന കേബ്രിഡ്ജിന്റെ വമ്പൻ താരനിരക്ക് ജിനോ നയിച്ച കാർഡിഫ് ഡ്രാഗൺസിന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രത്യാക്രമണം ആണ് നേരിടേണ്ടിവന്നത്. കാർഡിഫിന്റെ അറ്റാക്കർമാരായ അർജുനും, ബിനീഷും നിരന്തരമായ ജംബ് സർവുകളിലൂടെയും കൗണ്ടർ അറ്റാക്കിലൂടെയും കളം നിറഞ്ഞാടിയപ്പോൾ കാർഡിഫിന്റെ സ്കോർബോർഡിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. ഇടക്കിടക്കുള്ള കംബ്രിഡ്ജിന്റെ പ്രത്യാക്രമണത്തെ മികച്ച രീതിയിലുള്ള സെന്റർ ബോക്കിങ്ങിലൂടെ തടഞ്ഞ കാർഡിഫിന്റെ ഷെബിൻ കംബ്രിഡ്ജിന്റെ കിരീടമോഹത്തിന് വിലങ്ങുതടിയായി നിന്നു. അതിശക്തമായ കംബ്രിഡ്ജിന്റെ അറ്റാക്കുകളെ വളരെ അനായാസമായി ബാക്‌കോർട്ടിൽ നിന്നും നേരിട്ട ഷാജിയും ശ്യാമും ജിനോയും, മികച്ച പാസ്സുകൾ നൽകിയപ്പോൾ സെറ്റർ സുമേഷൻ പിള്ളക്ക് കോച്ച് ഷാബുവിന്റ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു.

ടീം മാനേജർ ശ്രീ. ജോസ് കാവുങ്കൽ, പ്രസിഡന്റ് ഡോക്ടർ മൈക്കിൾ എന്നിവരുടെ ദീർഘകാല പരിശ്രമത്തിന്റെ പരിണിതഫലങ്ങൾ ആണ് കാർഡിഫ് ഡ്രാഗൻസിന് തുടർച്ചയായി ലഭിച്ച രണ്ടാമത്തെ വിജയം. ടൂർണമെന്റിലെ മികച്ച അറ്റാക്കറായി കാർഡിഫിന്റെ അർജുനും, മികച്ച സെറ്റർ അയി നേപ്പാൾ താരത്തെയും തിരഞ്ഞെടുത്തു. ഈ ടൂർണമെന്റിൽ വിജയികളായ കാർഡിഫ് ഡ്രാഗൻസിനെയും റണ്ണർ ആപ്പായി കംബ്രിഡ്ജ് സ്‌പൈക്കേഴ്‌സിനെയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷെഫീൽഡ് സ്ട്രൈക്കേഴ്സിനെയും യുക്മ ന്യൂസ് ടീം അഭിനന്ദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more