1 GBP = 105.82
breaking news

സ്കോട്ലൻഡ് മലയാളി അസോസിയേഷന് നവനേതൃത്വം

സ്കോട്ലൻഡ് മലയാളി അസോസിയേഷന് നവനേതൃത്വം

ഷാജി കൊറ്റിനാട്ട്

കഴിഞ്ഞ 13 വര്‍ഷമായി സ്കോട്ലൻഡ് മലയാളി കളുടെ പ്രത്യേകിച്ച് ഗ്ലാസ്ഗോ നിവാസികളുടെ ജീവിത ഗന്ധി ആയ പ്രശ്നങ്ങളില്‍ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്കോട്ലൻഡ് മലയാളി അസ്സോസിയേഷൻ, 2024 – 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ, 26/11/23 ന് നടന്ന വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. വിദ്യാ സമ്പന്നരും, സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച, കലാ സാംസ്കാരിക, വിദ്യാഭ്യാസ, രംഗങ്ങളിലെ, പ്രതിഭാ ശ ലികളും, പഴയ/ പുതിയ തലമുറയിലെ പ്രഗത്ഭരായ വ്യക്തികൾ ആണ്, SMA യുടെ പുതിയ നേതൃ നിരയിലേക്ക് കടന്നു വന്നിരിക്കുന്നത്.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: തോമസ് പറമ്പില്‍, സെക്രട്ടറി: സിന്റോ പാപ്പച്ചൻ, ജനറൽ കൺവീനർ: ഹാരിസ് ക്രിസ്തുദാസ്, ട്രെഷറർ: സോമരാജൻ നാരായണൻ, വൈസ് പ്രസിഡന്റ്: ജയ അലക്സ്, ജോയിന്റ് സെക്രട്ടറി: അനീഷ് തോമസ്, PRO&IT:- അമര്‍നാഥ്‌, സ്പോർട്സ് കോഓർഡിനേറ്റർ: മുഹമ്മദ് ആസിഫ്, ആര്‍ട്സ് കോഓർഡിനേറ്റർ; പാർവതി സതീഷ്, യൂത്ത് കോഓർഡിനേറ്റർ: ഹരിത വേണു, ഫുഡ് കോഓർഡിനേറ്റർ: അരുണ്‍ ദേവസ്സിക്കുട്ടി, ഒഫീഷ്യൽ അഡ്വൈസർ: ഡോ. ലിബു മഞ്ഞക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ശ്രീ. സണ്ണി ഡാനിയേൽ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തിൽ സെക്രട്ടറി, തോമസ് പറമ്പില്‍ സ്വാഗതവും, ട്രെഷറർ ഹാരിസ് കുന്നില്‍ ആശംസ യും രേഖപ്പെടുത്തി.

വിവിധ കർമ്മ പദ്ധതി കളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു. ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികൾ 2024 ജനുവരി 6 ന് നടത്തുവാനും സമൂഹ നന്മക്കായി ഒത്തൊരുമിച്ച് പ്രവര്ത്തിക്കുവാനും, പൊതുയോഗം തീരുമാനമെടുത്തു. ജനറൽ കൺവീനർ സിന്റോ പാപ്പച്ചൻ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more