1 GBP = 105.89
breaking news

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

ഷിൻസൺ മാത്യു

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു.

ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതൽ വെയിൽസിലുള്ള കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ രണ്ടാം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി യുക്കെയിലും വിദേശത്ത് നിന്നും വരുന്നവരെ ഉഴവൂർ സംഗമം ആഭരിക്കും. ഡിസംബർ രണ്ടിന് പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജേഷ്സിനും എല്ലാവർക്കും ഒരു പോലെ ആസ്വതിക്കത്തക്ക വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിആയതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.

ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ സംഗമത്തിൽ കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി ഈ സംഗമം മാറും എന്ന് ഉറപ്പ്. ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ
ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബെന്നി വേങ്ങാച്ചേരീൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർദ്ധിനേറ്റേഴ്സ് ആയി ശ്രീ അലക്സ് നൊട്ടിയിൽ, ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ അലക്സ് തൊട്ടിയിൽ അറിയിച്ചു.

ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം ഡിസംബർ മൂന്നിന് പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ തുടങ്ങി ഉഴവൂർ സംഗമം വൈകിട്ട് നാലു മണിയോടെ സമാപിക്കും എന്ന് ടീം ഷെഫീൽഡ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more