1 GBP = 110.31

പ്രവാസി മലയാളി ഫെഡറേഷൻ യുകെ ജോയിന്റ് സെക്രട്ടറി ബിജു ജേക്കബിന്റെ പിതാവ് നിര്യാതനായി

പ്രവാസി മലയാളി ഫെഡറേഷൻ യുകെ ജോയിന്റ് സെക്രട്ടറി ബിജു ജേക്കബിന്റെ പിതാവ് നിര്യാതനായി

പ്രവാസി മലയാളി ഫെഡറേഷൻ യുകെ ജോയിന്റ് സെക്രട്ടറി ബിജു ജേക്കബിന്റെ പിതാവ് ടി ഡി ജേക്കബ്( കുര്യാച്ചൻ) നാട്ടിൽ നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു നിര്യാണം. കോട്ടയം ജില്ലയിലെ വയല തോരണത്തലേൽ കുടുംബാംഗമാണ്.

സംസ്കാരം തിങ്കളാഴ്ച്ച (27/11/2023) വയല സെന്റ് ജോർജ്ജ് ദേവാലയത്തിൽ രാവിലെ പതിനൊന്ന് മണിക്ക് നടക്കും.

ബിജു ജേക്കബിന്റെ പിതാവിന്റെ നിര്യാണത്തിൽ പി എം എഫ് ഗ്ലോബൽ ഓർഗനൈസർ വർഗ്ഗീസ് ജോൺ, യുകെ കോർഡിനേറ്റർ ബിനോ ആന്റണി, യുകെ നാഷണൽ പ്രസിഡണ്ട് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more