1 GBP = 105.85
breaking news

കാൻസർ രോഗിക്ക് സഹായം; ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണിന്റെ ചാരിറ്റി ഫുഡ്‌ ഫെസ്റ്റിവൽ ശനിയാഴ്ച…

കാൻസർ രോഗിക്ക് സഹായം; ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണിന്റെ ചാരിറ്റി ഫുഡ്‌ ഫെസ്റ്റിവൽ ശനിയാഴ്ച…

ബിജു മൈക്കിൾ

പ്രെസ്റ്റൺ∙ ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ (എഫ്ഒപി) എന്ന യുകെ മലയാളി സംഘടനയുടെ നേതൃത്വത്തിൽ ചാരിറ്റി ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. നവംബർ 25-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ പ്രെസ്റ്റണിലെ ഫുൾവുഡിലുള്ള സെന്റ് ക്ലെയേഴ്സ് ഹാളിലാണ് (Post Code: PR2 9HH) ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫുഡ്‌ സ്റ്റാളിൽ നിന്നും നിന്ന് ഭക്ഷണം വാങ്ങി ഏവർക്കും ഫെസ്റ്റിവലിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഫുഡ്‌ ഫെസ്റ്റിവലിൽ നിന്നും സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നും സഹായം അഭ്യർത്ഥിച്ച കാൻസർ രോഗിയുടെ ചികിത്സയ്ക്കായി വിനിയോഗിക്കും.

ഫുഡ്‌ ഫെസ്റ്റിവലിൽ പ്രെസ്റ്റൺ മലയാളി കുടുംബങ്ങൾക്ക് ഒപ്പം ജോയിസ് കിച്ചൻ, പിജെസ് പോയിന്റ്, അച്ചായൻസ്കിച്ചൻ, മഹാറാണി, ബോണിബുൾ ട്രാവൽസ്, സാൾട്ട് ആൻഡ് പെപ്പർ ടേക്ക്എവേ, ഹൗസ് ഇഫ് ബേക്ലിൻ ടേക്ക്എവേ, സെന്റ് മേരീസ് കാറ്ററിങ്, കൊച്ചി ബേ തുടങ്ങിയ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more