- ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്‍ബം പ്രകാശനം ചെയ്ത് മാര്‍പ്പാപ്പ; ഇന്ത്യന്‍ സംഗീതം മാര്‍പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം
- തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
- ജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് കോച്ച്
- കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
- ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി….. സമ്മാനദാനം നവംബർ 25 ന്…… തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
- Nov 10, 2023
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനാലാമത് യുക്മ ദേശീയകലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയ്ക്ക് വേദിയൊരുക്കിയ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി വേദികളിൽ നിറഞ്ഞാടിയത് കലാപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാണ്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം നിശ്ചിത സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം നിർവഹിക്കുവാൻ സാധിക്കാതെ വരികയായിരുന്നു.
ഇന്നലെ അടിയന്തിരമായി ചേർന്ന യുക്മ ദേശീയ സമിതി യോഗം നവംബർ 25 ശനിയാഴ്ച പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ സമ്മാനദാനം പൂർത്തിയാക്കുവാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം മിഡ്ലാൻഡ്സ് റീജിയണിലെ എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ ഒരു സ്ഥലത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടയം എം.പി ശ്രീ. തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റ് വിശിഷ്ട വ്യക്തികളും യുക്മ ദേശീയ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2PM ന് പരിപാടികൾ ആരംഭിക്കും. പ്രത്യേകം തിരഞ്ഞെടുക്കുന്ന കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. വേദി എവിടെയാണെന്നത് പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം എല്ലാ വിജയികൾക്കും സമ്മാനം വിതരണം ചെയ്യുന്നതാണ്. മുൻപ് സമ്മാനം ഏറ്റുവാങ്ങിയവർക്ക് ആവശ്യമെങ്കിൽ പ്രസ്തുത വേദിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുന്നു. നവംബർ നാല് ശനിയാഴ്ച്ച ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ ഇന്നസെന്റ് നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയിൽ മത്സരാർത്ഥികളുടെയും കാണികളുടെയും ബാഹുല്യം മൂലം നീണ്ട് പോയ കലാമേള മത്സരയിനങ്ങൾ പുലർച്ചെ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. സമയപരിമിതി മൂലം സമ്മാനദാനം പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. യുക്മ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദേശീയ ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
178 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 148 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.ചാമ്പ്യൻ അസ്സോസ്സിയേഷൻ 85 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും (ബി സി എം സി) 72 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 71 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വാർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോൾ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാകേസരി പട്ടത്തിനു അർഹയായി.
കിഡ്സ് വിഭാഗത്തിൽ അമയ കൃഷ്ണ നിധീഷും സബ്ജൂനിയർ വിഭാഗത്തിൽ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീൺ ശേഖറും, ജൂനിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയാ കുര്യാക്കോസും, സീനിയർ വിഭാഗത്തിൽ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.
യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിലേക്ക് വിജയികളേയും, ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ജനൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ തുടങ്ങിയവർ അറിയിച്ചു.
മത്സരഫലങ്ങളുടെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:-
Latest News:
ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്‍ബം പ്രകാശനം ചെയ്ത് മാര്‍പ്പാപ്പ; ഇന്ത്യന്‍ സംഗീതം മാര്‍പ്...
തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ പാടും പാതിരി ഫാ. ഡോ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി ...Latest Newsതിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ വീണ്ടും ഭീതി പ...Latest Newsവഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയ...Latest Newsവയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യ...Latest Newsജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് ക...
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശ്വാസ...Uncategorizedകർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല്...Latest Newsബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാ...Latest Newsതഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്‍ബം പ്രകാശനം ചെയ്ത് മാര്‍പ്പാപ്പ; ഇന്ത്യന്‍ സംഗീതം മാര്‍പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ പാടും പാതിരി ഫാ. ഡോ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിന് വാദകന്‍ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്കി പദ്മവിഭൂഷണ് ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേര്‍ന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച
- തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ വീണ്ടും ഭീതി പടർന്നിരിക്കുകയാണ്. ആലപ്പുഴയെ മുൾമുനയി നിർത്തുന്ന നിലയിലായിരുന്നു കുറുവ സംഘത്തിന്റെ മോഷണം. അർധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചാണ് ഇവർ മോഷ്ണത്തിനെത്തുന്നത്. മോഷണം നടത്തുന്നതിനിടയിൽ ചെറുത്ത് നിൽക്കുന്നവരെ പോലും മടിയില്ലാത്ത കൊടുംകുറ്റവാളികളുടെ സംഘമെന്നാണ് കുറുവകൾ അറിയപ്പെടുന്നത്. ആരാണ് കുറുവ സംഘം തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരാണ് കുറുവ സംഘം. ഇവർക്ക് കുറുവ സംഘമെന്ന പേര് നൽകിയത് തമിഴ്നാട് ഇന്റലിജൻസാണ്. മോക്ഷണം കുലത്തൊഴിലാക്കിയവരാണ് കുറുവ സംഘത്തിൽപ്പെട്ടവർ
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്. വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്പിക പാൽ
- വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക. അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ
- ജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് കോച്ച് ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ബൗളിങ് കോച്ച് മോണെ മോർക്കൽ. പരിക്കിലുള്ള മുൻനിര ബാറ്റർ ശുഭ്മാൻ ഗിൽ സുഖം പ്രാപിച്ചുവരുകയാണെന്നും ഒന്നാം ടെസ്റ്റിൽ കളിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മോർക്കൽ പറഞ്ഞു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ എന്നും മോർക്കൽ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട അവധിയിലായിരുന്ന രോഹിത് ശർമ ടീമിനൊപ്പം ഇത് വരെ ചേർന്നിട്ടില്ല. രോഹിത് ഒന്നാം
click on malayalam character to switch languages