1 GBP = 105.82
breaking news

യുക്മ ദേശീയ കലാമേള ഓഫീസ് ഇൻ ചാർജ്ജ് സുനിൽ രാജന്റെ പിതാവ് നാട്ടിൽ മരണമടഞ്ഞു

യുക്മ ദേശീയ കലാമേള ഓഫീസ് ഇൻ ചാർജ്ജ് സുനിൽ രാജന്റെ പിതാവ് നാട്ടിൽ മരണമടഞ്ഞു

യുക്മയുടെ തുടക്കകാലം മുതൽ ദേശീയ കലാമേളകളുടെ ഓഫീസ് ഇൻ ചാർജ്ജായിരുന്ന സുനിൽ രാജന്റെ പിതാവ് രാജൻ എ കെ നാട്ടിൽ മരണമടഞ്ഞു. 66 വയസ്സായിരുന്നു പ്രായം.. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം.

സംസ്കാരം നാളെ വെള്ളിയാഴ്ച്ച ഉച്ചക്ക് മണ്ണത്തൂർ അമ്പലത്തിങ്കൽ ഹൌസ് വീട്ടു വളപ്പിൽ നടക്കും. ശാന്ത രാജൻ അമ്പലത്തിങ്കലാണ് ഭാര്യ. മക്കൾ സുനിൽ രാജൻ, ശുഭ രാജൻ. മരുമക്കൾ സുനിത സുനിൽ രാജൻ, ശ്രീനിവാസൻ. പേരക്കുട്ടികൾ അശ്വിൻ സുനിൽ, സച്ചിൻ സുനിൽ, ശ്രയ ശ്രീനിവാസ്, അരവിന്ദ് ശ്രീനിവാസ്..

പിതാവിന്റെ നിര്യാണത്തുടർന്ന് സുനിൽ രാജനും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

സുനിൽ രാജന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more