മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (എം എം സി എ) ഓണാഘോഷം ഇന്ന്…പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലം ഉദ്ഘാടനം നിർവ്വഹിക്കും
Sep 09, 2023
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) യുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് ശനിയാഴ്ച (9/9/23) വിഥിൻഷോ ഫോറം സെൻ്ററിൽ വച്ച് സംഘടിപ്പിക്കുകയാണ്. രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം മത്സരങ്ങൾ നടക്കും. ഉച്ചക്ക് 12 മണിക്ക് 21 ഇനം വിഭവങ്ങളുമായിട്ടുള്ള ഓണസദ്യ ആരംഭിക്കും.
ഓണസദ്യ അവസാനിക്കുന്നതോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിക്കും. എം എം സി എ പ്രസിഡൻറ് ആഷൻ പോൾ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിക്കും. യുക്മ പി ആർ ഒയും മുൻ പ്രസിഡൻ്റുമായ അലക്സ് വർഗീസ്, മുൻ പ്രസിഡൻ്റ് കെ.കെ.ഉതുപ്പ്, ജോയിൻ്റ് സെക്രട്ടറി സുമേഷ് രാജൻ എന്നിവർ ആശംസകൾ അർപ്പിക്കും. ട്രഷറർ സാബു ചാക്കോ നന്ദി പ്രകാശിപ്പിക്കും. തുടർന്ന് എം എം സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. കൾച്ചറൽ കോർഡിനേറ്റർമാരായ റിയ, ഷൈജ സ്റ്റീഫൻ എന്നിവരുടെ നേതൃത്യത്തിൽ വിവിധ പരിപാടികൾ അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വൈസ് പ്രസിഡൻ്റ് ജിസ്മി അനിൽ, കമ്മിറ്റിയംഗങ്ങളായ സാബു പുന്നൂസ്, അജി പി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം നയിക്കുന്ന സ്റ്റേജ് പ്രോഗ്രാം ആരംഭിക്കും. പ്രശസ്ത കലാകാരൻമാരായ ജോയ് വി സൈമൺ, ആൻ മേരി, രാജേഷ് തിരുവമ്പാടി, സനിൽ (കീ ബോർഡ്), റജീഷ് (ഡ്രംസ്), ജോഷി (ഗിറ്റാർ) എന്നിവർ അണിനിരക്കും. സ്റ്റേജ് ഷോയിൽ അംഗങ്ങളാല്ലത്തവർക്കും പങ്കെടുക്കാവുന്നതാണ്. ടിക്കറ്റുകൾ ഹാളിലുള്ള കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.സ്റ്റേജ് ഷോയുടെ സമയത്ത് ചെന്നൈ ദോശ മാഞ്ചസ്റ്ററിൻ്റെ ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.
എം എം സി എ ഓണാഘോഷ, സ്റ്റേജ് പ്രോഗ്രാം പരിപാടികളിലേക്ക് ഏവരേയും ടീം എംഎം സി എയ്ക്ക് വേണ്ടി പ്രസിഡൻറ് ആഷൻ പോൾ, സെക്രട്ടറി ജയൻ ജോൺ എന്നിവർ സ്വാഗതം ചെയ്യുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages