ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ: ന്യൂ കാസിൽ മാൻ ( മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ) അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബര് രണ്ടാം തീയതി ശനിയാഴ്ച രാവിലെ പത്തു മുപ്പതു മുതൽ ഫെനം സെന്റ് റോബെർട്സ് ഹാളിൽ നടക്കുമെന്നു ഗവർണർ ജനറൽ ജിജോ മാധവപ്പള്ളിൽ അറിയിച്ചു.
യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ പരിപാടികൾ ഉത്‌ഘാടനം ചെയ്യും . ന്യൂകാസിൽ സിറ്റി കൗൺസിലർ ഡോ ജൂണ സത്യൻ പരിപാടികളിൽ മുഖ്യാഥിതി ആയി പങ്കെടുക്കും. റെവ ഫാ സജി തോട്ടത്തിൽ, റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ എന്നിവർ ആശംസകൾ അർപ്പിക്കും. കുറഞ്ഞ കാലം കൊണ്ട് തന്നെ ന്യൂകാസിൽ മലയാളികളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയ മാൻ അസോസിയേഷൻ എല്ലാ കാലത്തും ശ്രദ്ധേയമായ പരിപാടികൾ നടത്തിക്കൊണ്ടാണ് ജനങ്ങളുടെ ഇടയിൽ ചിര പ്രതിഷ്ഠ നേടിയത്.
ഇരുപത്തി ഒന്ന് വിഭവങ്ങളുമായി ആണ് അഞ്ച് പൗണ്ടിന് മാൻ അസോസിയേഷൻ ഓണ സദ്യ നൽകുന്നത്. പുതുതായി ഒട്ടേറെ ആളുകൾ കുടിയേറിയിരിക്കുന്ന ന്യൂകാസിൽ പ്രദേശത്തെ പുതിയ ആളുകളും പഴമക്കാരും ഏറെ ആവേശത്തോടെ സ്വീകരിച്ച ഓണാഘോഷ പരിപാടികളുടെ മുഴുവൻ ടിക്കെട്ടുകളും പരിപാടി പ്രഖ്യാപിച്ചു അധികം ദിവങ്ങൾക്കുള്ളിൽ തന്നെ തീർന്നു പോയിരുന്നു.
രാവിലെ പത്തു മുപ്പതിന്റെ ഉത്‌ഘാടന സമ്മേളനത്തിന് ശേഷം മാവേലി മന്നനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും ,പുലികളി യും സങ്ഹടിപ്പിച്ചിട്ടുണ്ട് തുടർന്ന് യു കെയിലെ തന്നെ നൃത്ത വേദികളിലെ ഏറ്റവും പ്രശസ്തയും, ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശ ഉൾപ്പടെ യുള്ള മെഗാ വേദികളിലെ കൊറിയോ ഗ്രാഫറും, നൃത്ത അധ്യാപികയും ആയ ബ്രീസ് ജോർജിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ നൃത്ത നൃത്യങ്ങൾ, മെഗാ തിരുവാതിര എന്നിവയും അരങ്ങേറും. വടം വലി ഉൾപ്പടെ ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
എ ലെവൽ ജി സി എസ ഇ പരീക്ഷകളിൽ വിജയികൾ ആയവരെയും ആഘോഷ പരിപാടികളിൽ ആദരിക്കും യു കെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഓണാഘോഷ പരിപാടിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മാൻ ഭാരവാഹികൾ.
click on malayalam character to switch languages