1 GBP = 107.09
breaking news

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും ‘പ്രഗ്യാൻ റോവർ’ പുറത്തിറങ്ങി; പഠനം നടത്തുക 14 ദിവസം

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും ‘പ്രഗ്യാൻ റോവർ’ പുറത്തിറങ്ങി; പഠനം നടത്തുക 14 ദിവസം

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ലാൻഡർ ഇറങ്ങിയതിനാൽ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു.

തുടർന്ന് ഇത് ലാൻഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും..ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.

ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more