1 GBP = 107.33
breaking news

എ ലെവലിൽ മികച്ച വിജയം; ഇഎംപീരിയൽ കോളേജിൽ അഡ്മിഷൻ നേടി യുക്മയുടെ സ്വന്തം ടോണി അലോഷ്യസ്

എ ലെവലിൽ മികച്ച വിജയം; ഇഎംപീരിയൽ കോളേജിൽ അഡ്മിഷൻ നേടി യുക്മയുടെ സ്വന്തം ടോണി അലോഷ്യസ്

ലണ്ടൻ: എ ലെവൽ റിസർട്ടുകൾ പുറത്ത് വന്നതോടെ താരമാകുയാണ് നമ്മുടെ സ്വന്തം മലയാളി വിദ്യാർത്ഥികൾ.. അത്ഭുകരമായ വിജയങ്ങളാണ് ഓരോയിടങ്ങളിന്നും പുറത്ത് വരുന്നത്. യുക്മയെ സംബന്ധിച്ച് യുക്മ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയെത്തുക എന്നത് അഭിമാനകരമാണ്.

യുക്മ കലാമേളകളിൽ 2019, 2020 വർഷങ്ങളിൽ തുടർച്ചയായി കലാപ്രതിഭ പട്ടം കരസ്ഥമാക്കി ഇന്നും യുക്മ വേദികളിൽ സജീവ സാന്നിധ്യമായ ടോണി അലോഷ്യസിന്റെ വിജയം യുക്മക്ക് അഭിമാനമാണ്. തിരഞ്ഞെടുത്ത നാല് വിഷയങ്ങളിലും എ സ്റ്റാർ നേടി ലണ്ടൻ ഇഎംപീരിയൽ കോളേജിൽ മെഡിസിന് പ്രവേശനം കരസ്ഥമാക്കിയ ടോണി മറ്റു വിഷയങ്ങളിലും ഗ്രേഡ് ഒൻപത് ആണ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ജിസിഎസ്ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ട്രേഡ് ഒൻപത് നേടിയായിരുന്നു ടോണി വിജയക്കുതിപ്പിന് തുടക്കമിട്ടത്.

ഇഎംപീരിയൽ കോളേജിൽ തന്നെ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിനിയായ ടോണിയുടെ ഏക സഹോദരി ആനി അലോഷ്യസ് മുൻ യുക്മ കലാതിലകം കൂടിയാണ്. പിയാനോയിലും ഡ്രംസിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ടോണി കരാട്ടെയിൽ ബ്രൗൺ ബെൽറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷമായി ഫുട്ബോൾ മത്സരങ്ങളിൽ ലോക്കൽ ക്ലെബ്ബിലും സ്‌കൂൾ ടീമിലും നിരന്തര സാന്നിധ്യവുമാണ് ടോണി. 2019 ടീൻ സ്റ്റാറിൽ ഏരിയ ഫൈനലിസ്റ്റ് കൂടിയാണ് ടോണി.

കഴിഞ്ഞ പതിനെട്ട് വർഷമായി ലൂട്ടനിൽ സ്ഥിരതാമസമാക്കിയ അലോഷ്യസ് ഗബ്രിയേൽ, ജിജി അലോഷ്യസ് ദമ്പതികളുടെ മക്കളാണ് ടോണിയും ആനിയും. ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പിൽ ഐടി കൺസൾട്ട്ന്റായ അലോഷ്യസ് ഗബ്രിയേലും എയർ കാൾ ലണ്ടനിൽ ഐടി കൺസൾട്ട്ന്ടായ ജിജിയും നൽകുന്ന പിന്തുണയായാണ് മക്കളുടെ വിജയങ്ങൾക്ക് പിന്നിൽ. ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അലോഷ്യസ് ഗബ്രിയേൽ നിലവിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള കോർഡിനേറ്റർ കൂടിയാണ്. ടോണി അലോഷ്യസിനെ യുക്മ ദേശീയ നേതൃത്വവും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും അനുമോദനങ്ങൾ അറിയിച്ചു. ടോണിക്ക് യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more