1 GBP = 107.33
breaking news

യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള എൻ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് നഴ്സിംഗ് ഓഫീസർ റൂത്ത് മേയുമായി നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി.

യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള എൻ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് നഴ്സിംഗ് ഓഫീസർ റൂത്ത് മേയുമായി നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി.

യുക്മ നഴ്സസ് ഫോറം ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള എൻ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് നഴ്സിംഗ് ഓഫീസർ റൂത്ത് മേയെ സന്ദർശിച്ച് സീനിയർ കെയറർ വിസയിൽ  നാട്ടിൽ നിന്ന് വന്നവരും, മറ്റ് മലയാളി നേഴ്സ്മാരും യുകെയിൽ  നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച്  ചർച്ച നടത്തി. ഗോൾസ്റ്റനിലെ ജെയിംസ് പേജറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എൻ എച്ച് എസ് ഇംഗ്ലണ്ടൻ്റെ റിസർച്ച് ഫണ്ടിൻ്റെ സഹായത്തോടെ  പുതിയതായി പണി കഴിപ്പിച്ച കോൺസെപ്റ്റ് വാർഡിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു ചർച്ച നടത്തിയത്.ഇതേ ആശുപത്രിയിലെ ഇഡി എസ് നെറ്റ് വർക്കിൻ്റെ കോ ചെയർ  കൂടിയാണ് ഐസക്.  

യുകെയിലെ മലയാളി നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെയും  പ്രവർത്തനങ്ങളെയും ഡേം റൂത്ത് മേയ് പ്രശംസിച്ചു. യു കെയിൽ നൈറ്റ്-കമാൻഡർ അല്ലെങ്കിൽ ഓർഡർസ് ഓഫ് ചൈവൽറിയിലെ ഗ്രാൻഡ് ക്രോസ് ഹോൾഡർ പദവിയുള്ള ഒരു സ്ത്രീക്ക് നൽകപെടുന്ന പദവി ആണ് Dame. 

മലയാളി ഏജന്റ്മാർ ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് മാഫിയകളുടെ ചൂഷണത്തിന്റെ ഫലമായി സീനിയർ കെയറർ വിസയിൽ യുകെയിൽ വന്നിട്ടുള്ള തട്ടിപ്പിനിരയായ അനേകം മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ അതി ഗൗരവതരം ആണെന്നും, എൻ എച്ച് എസ് ഇംഗ്ലണ്  വിവിധ ആശുപത്രികൾ വഴി തികച്ചും സൗജന്യമായ റിക്രൂട്മെന്റ് നടത്തുമ്പോൾ 25,000 പൗണ്ട് വരെ ഉദ്യോഗാർത്ഥിയിൽ നിന്ന് നേരിട്ട് വാങ്ങുക എന്നത് യു കെയിലെ നിയമങ്ങൾ വച്ച് തികച്ചും നിയമവിരുദ്ധമായ  പ്രവർത്തിയാണെന്നും അതിൽ വേണ്ട തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും  റൂത്ത് മേയ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിൽ ഇടപെടാമെന്നും കൂടുതൽ ചർച്ചകൾ നടത്താമെന്നും അവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more