1 GBP = 107.06
breaking news

യൂറോപ്പില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നിര്‍മ്മിക്കുന്ന ആദ്യ ദേവാലയം … ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തിന് ഞായറാഴ്ച തുടക്കമാകുന്നു ; ചരിത്ര മുഹൂര്‍ത്തത്തിലേക്ക് മറ്റൊരു കാല്‍വയ്പ് കൂടി

യൂറോപ്പില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നിര്‍മ്മിക്കുന്ന ആദ്യ ദേവാലയം … ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തിന് ഞായറാഴ്ച തുടക്കമാകുന്നു ; ചരിത്ര മുഹൂര്‍ത്തത്തിലേക്ക് മറ്റൊരു കാല്‍വയ്പ് കൂടി

23 വര്‍ഷത്തെ പാരമ്പര്യമുള്ള, യുകെയിലെ ഒരു ദേവാലയത്തില്‍ ഒരുമിച്ച് കൂടുന്ന ഏറ്റവും വലിയ കത്തോലിക്കാ വിശ്വാസ സമൂഹങ്ങളിലൊന്നാണ് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി) ഒട്ടേറെ കാര്യങ്ങള്‍ യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് സംഭാവന നല്‍കിയ ബ്രിസ്‌റ്റോള്‍ സമൂഹം സ്വന്തമായൊരു ദേവാലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്.
 ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹം ഏറെ ആഗ്രഹിച്ചിരുന്ന ആ വലിയ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു പടി കൂടി മുന്നോട്ട് പോവുകയാണ്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച ആരംഭിക്കുകയാണ്.
ഈ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് പ്രാര്‍ത്ഥനയോടെ ചുവടുവയ്ക്കുകയാണ്. ഞായറാഴ്ച വൈകീട്ട് നാലു മണിയ്ക്ക് ചര്‍ച്ച് നിര്‍മ്മാണ സൈറ്റില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച വൈകീട്ട് ആറു മണി മുതല്‍ ഏഴു മണിവരെ യുകെയിലെ മറ്റ് കതോലിക്കാ സമൂഹവുമായി ചേര്‍ന്ന് സൂമിലൂടെ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. പിന്നീട് സൈറ്റ് കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുക്കും.

വര്‍ഷങ്ങള്‍ നീണ്ടതാണ് ഈ സ്വപ്നത്തിനായുള്ള പ്രയത്‌നവും.ഏഴു ലക്ഷത്തി മുപ്പതിനായിരം പൗണ്ട് മുടക്കി സ്ഥലം വാങ്ങി. പ്രതിസന്ധികള്‍ ഏറെ കടന്നു പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചു കഴിഞ്ഞപ്പോഴേക്കും കോവിഡ് പ്രതിസന്ധി വന്നു. പ്ലാനിങ് പെര്‍മിഷനും ബില്‍ഡിങ് റെഗുലേഷനും ഒട്ടേറെ കടമ്പകള്‍ വേണ്ടിവന്നു. ബില്‍ഡിങ് റെഗുലേഷന്‍ കാലാവധി തീരുന്ന ജൂണിന് മുമ്പേ പള്ളിയുടെ നിര്‍മ്മാണം തുടങ്ങുകയാണ്.  ഉദ്ദേശിച്ചതിലും ചെലവേറിയതായി ഇപ്പോള്‍ പ്രൊജക്ട് മാറിയിരിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളിലുള്ള വിലക്കയറ്റം പള്ളി നിര്‍മ്മാണ ചെലവിനേയും സാരമായി ബാധിച്ചിരിക്കുകയാണ്. അതിനായി വലിയൊരു ഫണ്ട് ശേഖരണവും നടന്നുവരികയാണ്.

ചര്‍ച്ച് നിര്‍മ്മാണത്തിന്റെ ഭാഗമായി മെഗാ റാഫിള്‍ നടക്കുന്നുണ്ട്. റാഫിള്‍ ടിക്കറ്റിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.യുകെയിലെ ഏറ്റവും വലിയ സമ്മാന തുകയായ 25000 പൗണ്ട് സമ്മാനമായി നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ അയ്യായിരം പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്. ടിക്കറ്റ് വിതരണം ആരംഭിച്ചു കഴിഞ്ഞു.
ചര്‍ച്ച് നിര്‍മ്മാണത്തിന്റെ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടക്കുന്നത്. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യുകെ കതോലിക്കാ സമൂഹത്തിന്റെ പിന്തുണയോടെയാണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്.

യൂറോപ്പില്‍  സീറോ മലബാര്‍ കതോലിക്കാ ദേവാലയം ആദ്യമായി നിര്‍മ്മിക്കുന്നത് ബ്രിസ്‌റ്റോളിലാണ്. യുകെയിലെ കതോലിക്കാ വിശ്വാസികള്‍ അതിന്റെ സന്തോഷത്തിലുമാണ്. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച് പ്രൊജക്ടില്‍ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന മറ്റ് വൈദീകരും കത്തോലിക്കാ വിശ്വാസികളും പ്രൊജക്ടിന് പിന്തുണ നല്‍കുന്നുണ്ട്.

ചിലവേറിയ പള്ളി പ്രൊജക്ടിലേക്ക് ഏവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സിജി വാദ്യാനത്ത്, മെജോ ജോയി ചെന്നേലില്‍, ബിനു ജേക്കബ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്കും സഹായമര്‍പ്പിക്കാം

പള്ളി നിർമ്മാണത്തിന്  സഹായിക്കണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://syromalabarchurchbristol.com/donation

പ്രത്യേക പ്രാര്‍ത്ഥനയ്ക്കായുള്ള സൂം മീറ്റിങ്ങില്‍ യുകെയിലെ എല്ലാ വിശ്വാസികള്‍ക്കും പങ്കെടുക്കാം.
സൂംമീറ്റിങ്ങിനായി

ZOOM ID; 840 3617 2558
PASS CODE ; 961956

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more