ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് ജൂൺ 10ന് പ്രസ്റ്റണിൽ….
Jun 05, 2023
ജോൺസൺ കളപ്പുരയ്ക്കൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 10 ശനിയാഴ്ച പ്രസ്റ്റണിൽ നടക്കും. കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് പ്രമുഖ മലയാളി അസോസിയേഷനായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണാണ് (എഫ് ഒ പി). പ്രസ്റ്റൺ ചോർളി സെൻറ്. മൈക്കിൾസ് ഹൈസ്കൂൾ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ജുൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മൽസരങ്ങൾ നടക്കുന്നത്.
അത്യന്തം ആവേശം നിറച്ച് ഇത്തവണയും വടം വലി വിജയികൾക്ക് പ്രത്യേക ക്യാഷ് പ്രൈസ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ജൂലൈ 15ന് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ റീജിയണൽ കായിക മേളയിലെ വിജയികളായിരിക്കും പങ്കെടുക്കുവാൻ അർഹത നേടുന്നത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന യുക്മ കായികമേളയെ കായിക പ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകൾ ശക്തമായ മൽസരത്തിനുള്ള തയ്യാറെടുപ്പിലാണ്.
കായികമേളയിൽ പങ്കെടുക്കാനുള്ളവർ അംഗ അസോസിയേഷൻ മുഖാന്തരം ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കായിക താരങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ് എന്നിവർ അറിയിച്ചു.
മൽസരാർത്ഥികളുടെയും കാണികളുടെയും സൗകര്യാർത്ഥം കേരളീയ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് തങ്കച്ചൻ എബ്രഹാം: 07883022378 ബെന്നി ജോസഫ് : 07737928536 ബിജു മൈക്കിൾ: 07446893614
വേദിയുടെ വിലാസം: സെൻ്റ് മൈക്കിൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്കൂൾ. ആസ്റ്റ്ലി റോഡ്, ചോർലി PR7 1RS
click on malayalam character to switch languages