1 GBP = 105.47
breaking news

കോച്ചിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി 19കാരി.

കോച്ചിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി 19കാരി.

പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കായിക പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

തമിഴ്‌നാട് സ്റ്റേഡിയം സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ കോച്ചാണ് 48കാരനായ മുരുകേശന്‍. സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കോച്ചിങുമായി ബന്ധപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് തന്റെ കൈവശമുണ്ടെന്നും അത് വാങ്ങാന്‍ വീട്ടിലേക്ക് വരണമെന്നും കോച്ച് ആവശ്യപ്പെട്ടു.

വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അകത്തേക്ക് കയറിയിരിക്കാന്‍ ആവശ്യപ്പെട്ട മുരുകേശന്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടി രക്ഷപെടാന്‍ വേണ്ടി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പരുക്കേറ്റെങ്കിലും അടുത്തുള്ള ആളുകളെ പെണ്‍കുട്ടി വിവരമറിയിച്ചു. തുടര്‍ന്ന് സമീപത്തെ വിഷ്ണുകാന്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

ബലാത്സംഗശ്രമം, സ്ത്രീപീഡനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 4 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുരുകേശനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

നേരത്തെ സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലകനായിരുന്ന മുരുകേശന്‍ മാസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വ്യക്തിയാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ വഴക്കിനെ ചൊല്ലിയുള്ള കേസിലായിരുന്നു ഈ നടപടി. ഇയാള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത പരിശീലനം നല്‍കുന്നുണ്ടായിരുന്നു. പ്രതി ഇതിനുമുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more