1 GBP = 107.33
breaking news

റോൾസ്-റോയ്‌സും ഈസിജെറ്റും നിർമ്മിച്ച ഹൈഡ്രജൻ-പവർ ജെറ്റ് എഞ്ചിന്റെ ആദ്യ പരീക്ഷണം സാലിസ്ബറിയിൽ വിജയകരം

റോൾസ്-റോയ്‌സും ഈസിജെറ്റും നിർമ്മിച്ച ഹൈഡ്രജൻ-പവർ ജെറ്റ് എഞ്ചിന്റെ ആദ്യ പരീക്ഷണം സാലിസ്ബറിയിൽ വിജയകരം

സാലിസ്ബറി: റോൾസ് റോയ്‌സും ഈസിജെറ്റും ഹൈഡ്രജൻ ഇന്ധനം ഘടിപ്പിച്ച ആധുനിക വിമാന എഞ്ചിന്റെ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഗ്രൗണ്ട് ടെസ്റ്റ് നടത്തി. വിൽറ്റ്ഷയറിലെ സാലിസ്ബറിയിലെ ബോസ്‌കോംബ് ഡൗണിലുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റിൽ പരിവർത്തനം ചെയ്ത റോൾസ് റോയ്‌സ് ജെറ്റ് എഞ്ചിൻ ഉപയോഗിച്ചാണ് പരീക്ഷണം നടന്നതെന്ന് കമ്പനികൾ ഇന്നലെ അറിയിച്ചു.

കുറ്റബോധമില്ലാത്ത പറക്കലിലേക്കുള്ള ആഗോള മാറ്റത്തിന് യുകെ നേതൃത്വം നൽകുന്നുവെന്ന് ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ഓർക്ക്‌നി ദ്വീപുകളിലെ ഒരു സൈറ്റിൽ പുനരുൽപ്പാദിപ്പിക്കാവുന്ന കാറ്റും ടൈഡൽ പവറും ഉപയോഗിച്ച് സൃഷ്ടിച്ച ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്. ഇതൊരു യഥാർത്ഥ ബ്രിട്ടീഷ് വിജയഗാഥയാണെന്ന് ഗ്രാന്റ് ഷാപ്പ്സ് കൂട്ടിച്ചേർത്തു.

2030-കളുടെ പകുതി മുതൽ എയർലൈൻ ഇന്ധനമായി ഹൈഡ്രജനെ ഉപയോഗിക്കുന്നതിനുള്ള പദ്ധതികളുമായാണ് റോൾസ് റോയ്‌സും ഈസി ജെറ്റും മുന്നോട്ട് പോകുന്നത്. ഫ്ലൈറ്റിന്റെ ഭാവി പുനർരൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന പദ്ധതിയിലെ ‘ആവേശകരമായ നാഴികക്കല്ലാണ്’ ഇതെന്ന് റോൾസ് റോയ്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ ഗ്രാസിയ വിറ്റാഡിനി പറഞ്ഞു.

എന്നാൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരുന്ന ഹൈഡ്രജൻ പവർ ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ പതിറ്റാണ്ടുകളെടുക്കുമെന്ന് കമ്പനി സമ്മതിച്ചു. അന്തരീക്ഷ മലിനീകരണം തീരെ കുറഞ്ഞ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതോടെ വ്യോമയാന മേഖലയിൽ വൻ വിപ്ലവമാകും സംഭവിക്കുക. ഹൈഡ്രജൻ സുരക്ഷിതമായും കാര്യക്ഷമമായും സിവിൽ പ്ലെയിൻ എഞ്ചിനുകൾക്ക് കരുത്ത് പകരുമെന്ന് തെളിയിക്കാൻ ലക്ഷ്യമിടുന്ന കമ്പനികൾ രണ്ടാം സെറ്റ് പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more