1 GBP = 107.33
breaking news

ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും? ആദ്യ റൗണ്ട് വോട്ടിംഗിൽ റിഷി സുനക് മുന്നിൽ; നാദിം സഹവിയും ജറമി ഹണ്ടും പുറത്തേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും? ആദ്യ റൗണ്ട് വോട്ടിംഗിൽ റിഷി സുനക് മുന്നിൽ; നാദിം സഹവിയും ജറമി ഹണ്ടും പുറത്തേക്ക്

ലണ്ടൻ: മുൻ ചാൻസലർ റിഷി സുനക് അടുത്ത കൺസർവേറ്റീവ് നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കാൻ എംപിമാർ നടത്തിയ ആദ്യ റൗണ്ട് വോട്ടിംഗിൽ വിജയിച്ചു. അദ്ദേഹത്തിന് 88 വോട്ടുകൾ ലഭിച്ചു, ട്രേഡ് മിനിസ്റ്റർ പെന്നി മൊർഡോണ്ട് 67-വോട്ട് നേടി രണ്ടാം സ്ഥാനത്തും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 50-ന് മൂന്നാം സ്ഥാനത്തും എത്തി.

മുപ്പത് വോട്ടുകൾക്ക് താഴെ ലഭിച്ച ചാൻസലർ നാദിം സഹവിയും മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും മത്സരത്തിൽ നിന്ന് പുറത്തായി. നിലവിൽ മത്സരരംഗത്തുള്ള മറ്റ് ആറുപേരും വ്യാഴാഴ്ച മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നേരിടും. അടുത്ത ആഴ്‌ച അവസാനത്തോടെ മത്സരാർഥികൾ രണ്ടായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. തുടർന്ന് 160,000ത്തോളം വരുന്ന ടോറി അംഗങ്ങൾ അടുത്ത പാർട്ടി നേതാവും പ്രധാനമന്ത്രിയും ആരാകണമെന്ന് തീരുമാനിക്കും. ഫലം സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിക്കും.

ബോറിസ് ജോൺസന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച ചാൻസലർ സ്ഥാനം രാജിവച്ച സുനക്, ഫലത്തെക്കുറിച്ച് തനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് പ്രഖ്യാപിച്ച കോമൺസ് മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ, വോട്ട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മോർഡോണ്ട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more