1 GBP = 110.75
breaking news

വർദ്ധിച്ച് വരുന്ന വിലക്കയറ്റം നേരിടാൻ ചാൻസലർ മാജിക്; ഊർജ്ജ ബില്ലിൽ £400 കിഴിവ്, ദരിദ്രരായ കുടുംബങ്ങൾക്ക് £650, പെൻഷൻകാർക്ക് £300

വർദ്ധിച്ച് വരുന്ന വിലക്കയറ്റം നേരിടാൻ ചാൻസലർ മാജിക്; ഊർജ്ജ ബില്ലിൽ £400 കിഴിവ്, ദരിദ്രരായ കുടുംബങ്ങൾക്ക് £650, പെൻഷൻകാർക്ക് £300

ലണ്ടൻ: കുതിച്ചുയരുന്ന വിലകൾ നേരിടുന്നതിനുള്ള പുതിയ നടപടികളുടെ ഭാഗമായി ഈ ഒക്ടോബറിൽ യുകെയിലെ എല്ലാ കുടുംബങ്ങൾക്കും £400 ഊർജ ബിൽ കിഴിവ് ലഭിക്കും. ദരിദ്രരായ കുടുംബങ്ങൾക്ക് ജീവിതച്ചെലവ് വഹിക്കാൻ 650 പൗണ്ട് നൽകുമെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ ഒക്ടോബറിൽ ഊർജവില വീണ്ടും ഉയർന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. തീവ്രമായ ദുരിതം അഭിമുഖീകരിക്കുന്ന കുടുംബങ്ങൾക്ക് കാര്യമായ പിന്തുണ വാഗ്ദാനം ചെയ്തതായി സുനക് പറഞ്ഞു. മൊത്തത്തിൽ 15 ബില്യൺ പൗണ്ട് മൂല്യമുള്ള പുതിയ നടപടികളുടെ പാക്കേജ്, പെൻഷൻകാർക്കും വികലാംഗർക്കും കൂടുതൽ സഹായം വാഗ്ദാനം ചെയ്യും. സമീപ മാസങ്ങളിൽ കുതിച്ചുയർന്ന എണ്ണ, വാതക കമ്പനികളുടെ ലാഭത്തിന്റെ 25% വിൻഡ്‌ഫോൾ ടാക്സ് വഴി ചിലവ് ഭാഗികമായി നികത്തും.

പണപ്പെരുപ്പം കുതിച്ചുയരുന്നതിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ഒരു കുടുംബത്തിന് ഗ്രാന്റായി 400 പൗണ്ടാണ് നൽകുന്നത്. 27 ദശലക്ഷം വീടുകൾക്കായാണ് ഇത് ലഭിക്കുക. ദരിദ്രരായ എട്ട് ദശലക്ഷം കുടുംബങ്ങൾക്ക് £650 ഹാൻഡ്ഔട്ട് ലഭിക്കുമെന്നും ജൂലൈയിലും ശരത്കാലത്തും രണ്ട് ഘട്ടങ്ങളിലായി നൽകുമെന്നും സുനക് പറഞ്ഞു. ഇത് ട്രഷറിക്ക് 5 ബില്യൺ പൗണ്ട് അധിക ചിലവുണ്ടാകും. ബാൻഡ് എ-ഡി പ്രോപ്പർട്ടികൾക്ക് മുമ്പ് പ്രഖ്യാപിച്ച £150 കൗൺസിൽ നികുതി ഇളവ് ഉൾപ്പെടെ, വരുന്ന മാസങ്ങളിൽ ആ കുടുംബങ്ങളിൽ ഭൂരിഭാഗത്തിനും മൊത്തം £1,200 നൽകേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളിലേക്കുള്ള സ്യൂ ഗ്രേയുടെ നിർണായക റിപ്പോർട്ടിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വരുന്നത്, ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ആളുകളെ സഹായിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് മേൽ തീവ്ര സമ്മർദ്ദം ചെലുത്തിയിരുന്നു. പാർട്ടിഗേറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിയാവശ്യങ്ങളെ നിരാകരിച്ചിരുന്നു. അതേസമയം ജീവിതച്ചിലവ് നിയന്ത്രിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ജോൺസണ് കൂടുതൽ ആശ്വാസകരമാകുകയാണ്. ജനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലായി പ്രഖ്യാപനങ്ങളിലെത്തിയതോടെ സർക്കാരിന് കൂടുതൽ പിന്തുണ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഡെറ്റ് ചാരിറ്റി ടേൺ ട്ടോ അസ് പാക്കേജിനെ സ്വാഗതം ചെയ്തു, എന്നാൽ ജീവിതച്ചെലവ് പ്രതിസന്ധിയുടെ തോത് കുറച്ചു കാണരുത്എന്ന് മുന്നറിയിപ്പ് നൽകി. നിലവിൽ പ്രതിസന്ധിയിലായ ആളുകൾക്ക്, ഒറ്റത്തവണ പേയ്‌മെന്റുകൾ ഒരു സ്റ്റിക്കിംഗ് പ്ലാസ്റ്ററായി മാത്രമേ പ്രവർത്തിക്കൂവെന്ന് അതിന്റെ ഇൻഫർമേഷൻ പ്രോഗ്രാമുകളുടെ തലവൻ മൈക്കൽ ക്ലാർക്ക് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more