1 GBP = 107.06
breaking news

രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി

രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യദ്രോഹ നിയമ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി . രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളും മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യദ്രോഹ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

അതേസമയം രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കിനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. നിലവിൽ എടുത്ത കേസുകൾ മരവിപ്പിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഹർജി പരിഗണിക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ മെറിറ്റിൽ തന്നെ വാദം കേൾക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. വിശാല ബെഞ്ചിന് അയക്കണമോയെന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയും അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more