കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടികൾക്ക് കൂടുതലും ഓൺലൈൻ ക്ലാസുകളാണ് നടന്നിരുന്നത്. അതിനാൽ സ്കൂളിൽ നടത്തപ്പെടേണ്ടിയിരുന്ന പല കരിയർ ഗൈഡൻസ് ക്ലാസുകളും നമ്മുടെ കുട്ടികൾക്ക് ഇപ്രാവശ്യം നഷ്ടമായി. അതിന് ഒരു പകരമായി ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ യൂത്ത് ഗ്രൂപ്പ് ഒരു അക്കാദമിക് ഗൈഡൻസ് വർക്ക്ഷോപ്പ്മായി മുന്നോട്ട് വന്നിരിക്കുകയാണ് . ഈ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് നാളെ(5/4/21) തിങ്കളാഴ്ച 3 മണി മുതൽ 5:30 മണി വരെ സൂം വഴി വെർച്യുൽ ആയി ആണ് നടത്തപ്പെടുന്നത്.
ഈ അവസരം ഹൈസ്കൂൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരേപോലെ പ്രയോജനപ്രദമാകും. യുകെയിലെ തന്നെ പ്രഗൽഭരായ അധ്യാപകരും, യൂണിവേഴ്സിറ്റിയിൽ വൈവാർധ്യമാർന്ന കോഴ്സുകൾ ചെയ്തുകൊണ്ടിരിക്കുന്ന സമർഥരായ യുവതീയുവാക്കളും ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പ്രസ്തുത വർക്ഷോപ്പിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും വിവിധ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ചും അഡ്മിഷൻ നടപടികളെക്കുറിച്ചും കരികുലത്തെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ജി. സി. എസ്.ഇ , എൻവിയോൺമെൻറൽ ബയോളജി, സൈബർ സെക്യൂരിറ്റി, ന്യൂറോ സയൻസ്, കമ്പ്യൂട്ടർ സയൻസ് , ലോ , എയ്റോസ്പേസ് എൻജിനീയറിങ് , മാക്സ് ആനഡ് ഇറക്കണോമിക്സ് , കെമിക്കൽ എഞ്ചിനീയറിംഗ് , മെഡിസിൻ എന്നീ വിഷയങ്ങൾ ആധാരമാക്കിയാണ് അക്കാഡമിക് ഗൈഡൻസ് വർക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പേര് കൊടുത്തിരിക്കുന്നവരുമായി ബന്ധപ്പെടുക:-
പൂർണിമ ജീമോൻ – 07552 605580,
അഖില മുത്തുസ്വാമി – 07732 341040
click on malayalam character to switch languages