1 GBP = 106.75
breaking news

യു കെയിലെ പ്രശസ്ത ഗായകൻ സത്യനാരായണയുടെ “മഹറ് “സുരേഷ് ഗോപിയും ശരത്തും ചേർന്ന് റിലീസ് ചെയ്തു…… മലബാറിൻ്റെ സാംസ്കാരി പാരമ്പര്യത്തിൽ നിന്നും മൊഞ്ചത്തി പെണ്ണിൻ്റെ മനമറിഞ്ഞ ഉശിരൻ മൈലാഞ്ചി പാട്ട്….

യു കെയിലെ പ്രശസ്ത ഗായകൻ സത്യനാരായണയുടെ “മഹറ് “സുരേഷ് ഗോപിയും ശരത്തും ചേർന്ന് റിലീസ് ചെയ്തു…… മലബാറിൻ്റെ സാംസ്കാരി പാരമ്പര്യത്തിൽ നിന്നും  മൊഞ്ചത്തി പെണ്ണിൻ്റെ മനമറിഞ്ഞ ഉശിരൻ മൈലാഞ്ചി പാട്ട്….

പുതുവർഷത്തിൽ യു കെ മലയാളികളുടെ പ്രിയ ഗായകൻ സത്യനാരായണയുടെ മഹറ് എന്ന ഗാനം സുരേഷ് ഗോപി എം.പിയും പ്രശസ്ത സംഗീത സംവിധായകൻ ശരത്തും ചേർന്ന് റിലീസ് ചെയ്തു.  മലബാറിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൽ വളർന്ന് വന്ന സത്യനാരായണ് കേട്ട് വളർന്ന മൈലാഞ്ചിപ്പെണ്ണിൻ്റെ മനമറിഞ്ഞ വരികൾ സംഗീതപ്രേമികൾക്ക് വേണ്ടി രചിക്കുകയായിരുന്നു.

സംഗീതാസ്വാദകർക്കായി വളരെ പുതുമയേറിയ ഒരു ഗാനം”മഹറ് ” ദമയന്തി ക്രീയേഷൻസിന്റെ ബാനറിൽ ആണ് റിലീസ് ചെയ്യപ്പെട്ടത്. ദീർഘ കാലമായി നോർത്താംപ്ടൺ ജനറൽ ആശുപത്രിയിൽ സീനിയർ തിയേറ്റർ നേഴ്സ് ആയി ജോലി ചെയ്യുന്ന ഏവർക്കും സുപരിചിതനായ ഗായകൻ ശ്രീ. സത്യനാരായണനാണ് ഈ ഗാനത്തിൻ്റെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.

പ്രിയങ്കരനായ പിന്നണി ഗായകൻ ശ്രീ. കെ കെ നിഷാദാണ് സംഗീത സംവിധായകൻ. തിരക്കഥ എന്ന ചിത്രത്തിലെ പാലപ്പൂവിതളിൽ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ  നമുക്കേവർക്കും സുപരിചിതനാണ് നിഷാദ്. യുകെയിൽ കെ എസ് ചിത്ര സംഗീത സന്ധ്യയിൽ നിറസാന്നിധ്യമായിരുന്നു ശ്രീ. നിഷാദ്. അദ്ദേഹത്തിനോടൊപ്പം വ്യത്യസ്തമായ ശബ്ദമാധുര്യത്താൽ മലയാളികളുടെ ഹൃദയം കവർന്ന ശ്രീമതി. സിതാര കൃഷ്ണകുമാറും ഈ ഗാനം ആലപിച്ചിരിക്കുന്നു. പുതുമുഖ ഗായകരിൽ മുൻപന്തിയിൽ നിൽക്കുന്നു സിതാര കൃഷ്ണകുമാർ.

2020 ജൂൺ മാസത്തിൽ കോവിഡ് ബാധിതനായ സത്യനാരായണൻ പണ്ടെങ്ങോ എഴുതി നിർത്തിയ ശീലം വീണ്ടും തുടരുകയായിരുന്നു. അങ്ങനെ എഴുതിയവയൊക്കെയും സോഷ്യൽ മീഡിയയിലൂടെ പലരുടെയും ശ്രദ്ധയും അഭിനന്ദനവും പിടിച്ചു പറ്റുകയുണ്ടായി. 2007 മുതൽ തുടങ്ങിയ ശ്രീ. നിഷാദുമായുള്ള സൗഹൃദം 2021 ൽ “മഹറ് ” എന്ന ഗാനത്തിലെത്തി നിൽക്കുന്നു. രചന ഇഷ്ടപ്പെട്ട നിഷാദ് അദ്ദേഹത്തിന്റെ സുഹൃത്തും കീബോർഡിസ്റ്റും പ്രോഗ്രാമറുമായ ശ്രീ. മധു പോളിനെ കേൾപ്പിക്കുകയും ഹൃദ്യമായ ഒരു ഗാനത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നെ സിതാര കൃഷ്ണ കുമാറിന്റെ മാസ്മരിക ശബ്ദവും ചേർന്നപ്പോൾ മഹറ് ഒരു സംഗീത സമ്മാനമായി.. യശശ്ശരീനായ രവീന്ദ്രൻ മാസ്റ്ററുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള പ്രമുഖനായ തബലിസ്റ് ശ്രീ. ആനന്ദും സിറ്റാറിസ്റ്റു ശ്രീ. പോൾസണും ഈ ഗാനത്തിന്റെ മാറ്റു കൂട്ടിയിരിക്കുന്നു.. 

മഹറിന് ചാരുതയേകാൻ നൃത്തരംഗവുമായി എത്തിയിരിക്കുന്നത് നിഷാദിന്റെ പത്നിയും പ്രശസ്ത നർത്തകിയുമായ ശ്രീമതി. സവിജയും അവരുടെ ഗുരുനാഥ ശ്രീമതി. റിയ നദീനുമാണ്.. 2021 ജനുവരി ഒന്നിന് ഇന്ത്യൻ സമയം രാവിലെ പത്തു മണിക്കായിരുന്നു സൂപ്പർ സ്റ്റാർ ശ്രീ. സുരേഷ് ഗോപി

 എം. പി യും മലയാളത്തിന്റെ പ്രിയങ്കരനായ സംഗീതജ്ഞൻ ശരതും  അവരവരുടെ ഫേസ്ബുക് ഒഫീഷ്യൽ പേജിലൂടെയായിരുന്നു  “മഹറ് ” റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഇതുവരെ ആയിരങ്ങളാണ് ഈ ഗാനം കേട്ട് കഴിഞത്.

യുകെ മലയാളിയുടെ ഈ ഗാനസംരംഭത്തിന് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സത്യനാരായണയെ  യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

മഹറ് എന്ന ഗാനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more