പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് ചൊവ്വ വൈകുന്നേരം 5 മുതൽ ജൂനിയർ, സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ… യു കെയിലും ലോകമെങ്ങും തരംഗമായി കലാമേള മുന്നേറുന്നു….
Dec 22, 2020
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് ചൊവ്വ (22/12/20) വൈകുന്നേരം 5 മുതൽ ജൂനിയർ, സബ് ജൂനിയർ വിഭാഗം മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു കെയിലും ലോകമെങ്ങും തരംഗമായി കലാമേള മുന്നേറുകയാണ്.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിയും അനശ്വര കലാകാരൻ എസ്.പി.ബാലസുബ്രഹ്മമണ്യത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ യുകെയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു.
ഇന്ന് ചൊവ്വ (22/12/20) വൈകുന്നേരം 5 മുതൽ ജൂനിയർ, സബ് ജൂനിയർ വിഭാഗം മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പതിനൊന്നാമത് യുക്മ ദേശീയ കലാമേള അനശ്വര കലാകാരനും ബഹുമുഖപ്രതിഭയുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ച് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ ജൂനിയർ വിഭാഗത്തിൽ ഇന്നലെ നടന്ന മത്സരങ്ങളുടെ തുടർച്ചയായി ബാക്കി മത്സരങ്ങളായ നാടോടി നൃത്തം, മോഹിനിയാട്ടം, വയലിൻ എന്നിവയും സബ് ജൂനിയർ വിഭാഗത്തിലെ വയലിൻ, മോണോ ആക്ട്ട്ട്ട്, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളാണ് ഇന്ന് വൈകുന്നേരം 5 മുതൽ 9 വരെയുള്ള സമയം യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്
സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പുകൾപെറ്റ മേളപ്പെരുമയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ആറാം ദിവസം ഭാഗം അഞ്ചിൽ ഇന്ന് ചൊവ്വാഴ്ച (22/12/20) വൈകുന്നേരം 5 മുതൽ 9 വരെ ജൂനിയർ വിഭാഗത്തിലെയും സബ് ജൂനിയർ വിഭാഗത്തിലെയും മത്സരങ്ങളാണ് യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് ചൊവ്വാഴ്ച (22/12/20) ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നാളെ ചൊവ്വ (23/12/20) വൈകുന്നേരം 5 മണി മുതൽ സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളായിക്കും യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സപ്രേക്ഷണം ചെയ്യുന്നതാണ്.
2021 ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെർച്വൽ പ്ലാറ്റ്ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages