1 GBP = 107.33
breaking news

ഭവന വിപണിക്ക് ആശ്വാസം പകരാൻ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്; അഞ്ചുലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല

ഭവന വിപണിക്ക് ആശ്വാസം പകരാൻ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്; അഞ്ചുലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല

ലണ്ടൻ: ഭവന വിപണിക്ക് ആശ്വാസം പകരാൻ ആറുമാസത്തെ സ്റ്റാമ്പ് ഡ്യൂട്ടി ബ്രിട്ടന്റെ ബുദ്ധിമുട്ടുന്ന ഭവന വിപണിക്ക് ആവശ്യമായ സഹായം നൽകാനാണ് ചാൻസലർ ഋഷി സുനക്
ശ്രമിക്കുന്നത്. ശരത്കാലത്തിലാണ് ബജറ്റിൽ മാർക്കറ്റിന്റെ താഴത്തെ അറ്റത്തുള്ള വീടുകൾക്ക് താൽക്കാലിക ഇളവ് നൽകാനുള്ള പദ്ധതികൾ ചാൻസലർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ഹൗസിംഗ് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ആറ് മാസത്തെ സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഈ വസന്തകാലത്ത് വരുന്ന ബജറ്റില്‍, വില കുറഞ്ഞ വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യുട്ടിയില്‍ നിന്നും താത്ക്കാലികമായി മോചനം ലഭിക്കുന്ന പദ്ധതി ചാന്‍സലര്‍ ഋഷി സുനക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ സ്റ്റാമ്പ് ഡ്യുട്ടി നല്‍കേണ്ടതിന്റെ പരിധി ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് മന്ത്രിസഭ. നിലവില്‍, 1,25,000 പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യുട്ടി ഇല്ല. 2,50,000 പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്ക് 2 ശതമാനവും 6,75,000 പൗണ്ട് വരെയുള്ളവക്ക് 5 ശതമാനവുമാണ് നിലവിലുള്ള സ്റ്റാമ്പ് ഡ്യുട്ടി നിരക്കുകള്‍.

വില്‍പന വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പുതിയ സ്റ്റാമ്പ്ഡ്യുട്ടി ഹോളിഡേ ബാധകമാകുന്ന വീടുകളുടെ വില പരിധി 3 ലക്ഷം പൗണ്ടിനും 5 ലക്ഷം പൗണ്ടിനും ഇടയിലായി നിശ്ചയിക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ലണ്ടനില്‍ 5 ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്കും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 3 ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്കും സ്റ്റാമ്പ് ഡ്യുട്ടി നല്‍കേണ്ടതില്ല. ലോക്ക്ഡൗണ്‍ കാലത്ത് വീടുകള്‍ വില്പന നടത്തുന്നതില്‍ വിലക്കുണ്ടായിരുന്നു. അത് എടുത്ത് മാറ്റിയെങ്കിലും, പ്രോപാര്‍ട്ടി മാര്‍ക്കറ്റ് നിശ്ചലാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.

കൊറോണ പ്രതിസന്ധിമൂലം വസ്തുക്കളുടെ വിലയില്‍ മൂന്ന് മാസം ക്രമമായ കുറവ് രേഖപ്പെടുത്തുകയുണ്ടായി. എന്നിരുന്നാലും ഈ കുറവ് പേരില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രതിമാസം 0.2 ശതമാനത്തിന്റെ കുറവ് മാത്രമാണ് അനുഭവപ്പെട്ടത്. ഈ കുറവ് മൂലം ബ്രിട്ടനിലെ ഒരു വീടിന്റെ ശരാശരി വില 2,37,808 പൗണ്ടായി. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.6 ശതമാനം കൂടുതലാണ്.അതുപോലെ, 2005 ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതുമുതല്‍ ഏറ്റവും കുറവ് വീടുകള്‍ വിറ്റുപോയത് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു എന്നാണ് എച്ച് എം റെവന്യൂ ആന്‍ഡ് കസ്റ്റംസ് രേഖകള്‍ കാണിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്നത് 38,060 വസ്തു ഇടപാടുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടന്നതിന്റെ നേര്‍പകുതി ഇടപാടുകള്‍ മാത്രമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more