1 GBP = 110.75
breaking news

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും 2021 വരെ തുടരുമെന്ന സൂചനകൾ നൽകി പ്രധാനമന്ത്രി

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും 2021 വരെ തുടരുമെന്ന സൂചനകൾ നൽകി പ്രധാനമന്ത്രി

ലണ്ടൻ: അധികാരമേറ്റെടുത്ത അന്ന് മുതൽ കടുത്ത ബ്രെക്സിറ്റ്‌ വാദിയായ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്ന വാക്കാണ് എന്തൊക്കെ സംഭവിച്ചാലും ഒക്ടോബർ 31ന് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നത്. നിലവിലെ സാഹചര്യമനുസരിച്ച് കരാറുകൾ ഒന്നുമില്ലാതെ ബ്രെക്സിറ്റ്‌ നടപ്പിലാക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങളും അതിനുള്ള ഒരുക്കത്തിൽ തന്നെയായിരുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കായി ഒരു ബില്യൺ പൗണ്ടാണ് ചാൻസലർ സാജിദ് ജാവീദ് അനുവദിച്ചത്.

നേരത്തെ മുൻ പ്രധാനമന്ത്രി തെരേസാ മെയ് അവതരിപ്പിച്ച ബ്രെക്സിറ്റ്‌ കരാർ ഇയു നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ അധികാരമേറ്റെടുത്ത ബോറിസ് ജോൺസൺ ഇയു നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്കും ഇതുവരെയും ശ്രമിച്ചിരുന്നില്ല. ഇത് തന്നെയാണ് നോ ഡീൽ ബ്രെക്സിറ്റ്‌ ആയിരിക്കും സംഭവിക്കുകയെന്ന് ധാരണ ഉണ്ടായത് തന്നെ. ബോറിസ് ജോൺസണിന്റെ നിലപാടിനെതിരെ നിരവധി വ്യവസായികളും രംഗത്തെത്തിയിരുന്നു.

വെയ്ൽസ് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മെയ് പാർലമെന്റിൽ എം പിമാരുടെ പരിഗണനയ്ക്കായി സമർപ്പിച്ച ബ്രെക്സിറ്റ്‌ കരാർ പുനഃപരിശോധിക്കുമെന്ന് പറഞ്ഞത്. മൂന്ന് തവണ പാർലമെന്റിൽ പരാജയപ്പെട്ട കരാറാണ് വീണ്ടും പുനപരിശോധിക്കുന്നത്. ബ്രെക്സിറ്റ്‌ ട്രാൻസിഷൻ കാലാവധിയാണ് ഇതിലെ പ്രധാന വ്യവസ്ഥ. 2021 വരെ ഇയു സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും ബ്രിട്ടൻ തുടരുമെന്നതാണ്. എന്നാൽ ബോറിസ് ജോൺസൺ ഉൾപ്പെടെ പാർലമെന്റിൽ എതിർത്ത് പരാജയപ്പെടുത്തിയ കരാർ വ്യവസ്‌ഥ വീണ്ടും അനിവാര്യമെന്ന് പറയുന്നതിലെ സാംഗത്യവും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. തെരേസാ മെയ് അവതരിപ്പിച്ച കരാർ പാർലമെന്റിൽ മൂന്ന് തവണ പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയ് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത്.

എന്നാൽ നോ ഡീൽ ബ്രെക്സിറ്റ്‌ സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും യൂറോപ്യൻ യൂണിയനാണെന്ന് ബോറിസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more