1 GBP = 106.80
breaking news

അപകടമരണങ്ങൾ കുറയ്ക്കാൻ കർശന നിർദേശങ്ങളുമായി റോഡ് സുരക്ഷാ വിഭാഗം; സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ കൂടാതെ പോയിന്റും നഷ്ടപ്പെടും; ബ്രീത്ത് അനലൈസർ നിർബന്ധമാക്കാൻ ആലോചന

അപകടമരണങ്ങൾ കുറയ്ക്കാൻ കർശന നിർദേശങ്ങളുമായി റോഡ് സുരക്ഷാ വിഭാഗം; സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴ കൂടാതെ പോയിന്റും നഷ്ടപ്പെടും; ബ്രീത്ത് അനലൈസർ നിർബന്ധമാക്കാൻ ആലോചന

ലണ്ടൻ: വർദ്ധിച്ച് വരുന്ന റോഡപകട മരണങ്ങൾക്ക് തടയിടാൻ കർശന നിർദ്ദേശങ്ങളുമായി റോഡ് സുരക്ഷാ വിഭാഗം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ പിഴ കൂടാതെ പോയിന്റും നഷ്ടപ്പെടും. നിലവിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ നൂറ് പൗണ്ട് പിഴ മാത്രമാണ് നൽകുന്നത്. ഇൻഷുറൻസ് പ്രീമിയത്തെയും ഇത് ബാധിക്കാറില്ല. എന്നാൽ പുതിയ നിയമം പ്രവർത്തികമാകുന്നതോടെ പിഴക്കൊപ്പം മൂന്ന് മുതൽ ആറ് പോയിന്റ് വരെ ലഭിച്ചേക്കാം.

അതേസമയം മറ്റൊരു സുപ്രധാന നിർദ്ദേശം റോഡ് സുരക്ഷാ വിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത് ബ്രീത്ത് അനലൈസർ വാഹനങ്ങളിൽ നിർബന്ധമാക്കുക എന്നതാണ്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടവർ വീണ്ടും ലൈസൻസ് നേടി വാഹനമോടിക്കുന്നെണ്ടെങ്കിൽ ബ്രീത്ത് അനലൈസർ നിർബന്ധമാക്കുക എന്നതാണ്. വാഹനത്തിന്റെ ഇഗ്നിഷനോടൊപ്പം ഘടിപ്പിക്കുന്ന ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നെഗറ്റിവ് എന്ന് രേഖപ്പെടുത്തിയാൽ മാത്രമേ വാഹനം സ്റ്റാർട്ട് ആവുകയുള്ളൂ. പുതിയ നിർദേശങ്ങൾ പ്രാവർത്തികമാകൻ 2020 വരെ കാത്തിരിക്കേണ്ടി വരുമെന്ന് റോഡ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. നിയമമാക്കുന്നതിന് മുൻപ് കൺസൾട്ടേഷൻ നടത്തേണ്ടതുണ്ട്.

25 വയസ്സിന് താഴെയുള്ള പുതിയ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിന് ചില നിബന്ധനകൾ കൂടി നിർദ്ദേശങ്ങളിലുണ്ട്. ഗ്രാജുവേറ്റ് ലൈസൻസ് എന്നറിയപ്പെടുന്ന നവ ഡ്രൈവർമാർക്ക് രാത്രികാലങ്ങളിൽ വാഹനോടിക്കുന്നതിന്വിലക്ക്, നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്നതിന് വിലക്ക്, കൂടുതൽ കപ്പാസിറ്റിയുള്ള എഞ്ചിൻ ഉപയോഗിച്ചുള്ള കാറുകൾ ഓടിക്കുന്നതിനും വിലക്കുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more