1 GBP = 110.75
breaking news

ലണ്ടനിൽ എയർ ഇന്ത്യ വിമാനം ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയിൽ നിലത്തിറക്കി!

ലണ്ടനിൽ എയർ ഇന്ത്യ വിമാനം ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയിൽ നിലത്തിറക്കി!

സുരേന്ദ്രൻ ആരക്കോട്ട്

ബോംബ് ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യയുടെ യാത്രാ വിമാനം ഇന്ന് രാവിലെ ഒരു ‘മുൻകരുതൽ ലാൻഡിംഗ്’ നടത്തി. ഇന്ത്യയിലെ മുംബൈ നഗരത്തിൽ നിന്നും അമേരിക്കയിലെ ന്യൂവാക് (Newark) പട്ടണത്തിലേക്കു പാറക്കുകയായിരുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റ് AI191 ആണ് അടിയന്തിരമായി യാത്രാമധ്യേ ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിലത്തിറക്കിയത്.

ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ഫൈറ്റർ ജെറ്റുകൾ ഒരു എയർ ഇന്ത്യ വിമാനത്തിന് സുരക്ഷിതമായി എയർപോർട്ടിൽ നിലത്തിറക്കാനുള്ള സാഹചര്യമൊരുക്കാനായി അകമ്പടി സേവിച്ചിരുന്നുവെന്നു ബ്രിട്ടീഷ് രാജ്യരക്ഷാ മന്ത്രാലയം സ്ഥിരീകരിക്കുകയുണ്ടായി.

ബോംബ് ഭീഷണി മൂലമാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ നേരത്തെ ട്വീറ്റ് ചെയ്തിരുന്നെങ്കിലും, ഒരു ‘സുരക്ഷാ പ്രശനം’ മൂലമാണെന്ന് പിന്നീട് തിരുത്തുകയുണ്ടായി.

രാവിലെ ബ്രിട്ടീഷ് സമയം 10:15 നു ലാൻഡ് ചെയ്ത വിമാനം എയർപോർട്ടിന്റെ വിജനമായൊരു ദിശയിൽ ഒതുക്കി ഇട്ടിരിക്കുകയാണെന്നും പ്രധാന ടെർമിനലിന്റെ പ്രവർത്തനത്തെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും സ്റ്റാൻസ്റ്റഡ് എയർപോർട്ട് അതോറിറ്റി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നതിനെക്കുറിച്ചു വ്യക്തമായ വിവരമൊന്നുമില്ലെന്നു എയർപോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more