- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
- 'ലോകമെങ്ങും സമാധാനം പരക്കട്ടെ'; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ
- വരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്
- രാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്ലി
- വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു
- ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി
- INS വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ഒസിഐ കാർഡ് പുതുക്കുന്നതിനുള്ള ആപ്ളിക്കേഷൻ ഓൺലൈനിൽ ചെയ്യുന്ന വിധം. കുട്ടികളുടെ ആപ്ളിക്കേഷനുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- May 10, 2019

ബിനോയി ജോസഫ്, സ്കൻതോർപ്പ്
കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ് 200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.
ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ് (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Servicesആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം. അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.
വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട് എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.
പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.
പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.
പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.
മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.
വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.
ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.
ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.
(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)
Latest News:
സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് പുതുനേതൃത്വം; ഗിരീഷ് കുമാർ പ്രസിഡന്റ്, ബവറിൻ ജോൺ സെക്രട്ടറി, ടി...
യുക്മ ന്യൂസ് ടീം യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് ...Associationsകോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ...
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും ...Associationsനഴ്സുമാരെയും ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ച് ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ
ക്ലാക്ടൺ: ഇന്റർനാഷനൽ നഴ്സസ് ഡേയുടെ ഭാഗമായി ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ (CMWA) സംഘടിപ്പിച്ച “...Associationsവ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും...Latest News'ലോകമെങ്ങും സമാധാനം പരക്കട്ടെ'; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ച...Latest Newsവരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കു...
തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയില്‍ വരുമാനമായി ലഭിച്ച 7.50 കോടി ...Latest Newsരാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്ലി
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലൂട...Latest Newsവ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് പുതുനേതൃത്വം; ഗിരീഷ് കുമാർ പ്രസിഡന്റ്, ബവറിൻ ജോൺ സെക്രട്ടറി, ടിനു തോമസ് ട്രഷറർ യുക്മ ന്യൂസ് ടീം യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്(എസ് എം സി എ, യോവിൽ) പുതു നേതൃത്വം. ഗിരീഷ് കുമാർ പ്രസിഡന്റായും ബവറിൻ ജോൺ സെക്രട്ടറിയായും ടിനു തോമസ് ട്രഷറാറായുമുള്ള പുതു നേതൃത്വ നിരയാകും സംഘടനയെ നയിക്കുക. മുൻ പ്രസിഡന്റ് ടോബിൻ തോമസ് സെക്രട്ടറി സിക്സൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യു്ട്ടീവ് കമ്മിറ്റി ഇക്കഴിഞ്ഞ ഏപ്രിൽ 5, 6 തിയതികളിൽ ഓൺലൈനായി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന് ജോര്‍ജ്
- നഴ്സുമാരെയും ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ച് ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ ക്ലാക്ടൺ: ഇന്റർനാഷനൽ നഴ്സസ് ഡേയുടെ ഭാഗമായി ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ (CMWA) സംഘടിപ്പിച്ച “Angels of Clacton” എന്ന ശീർഷകത്തിലുള്ള സാംസ്ക്കാരിക ചടങ്ങിൽ, നഗരത്തിലെ നഴ്സുമാരെയും മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗസമ്മത സേവനത്തെ അംഗീകരിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിനായാണ് ആദ്യമായി ക്ലാക്ടണിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്റെ സെക്രട്ടറി ശ്രീ. അനി ഫിലിപ്പ് (യുക്മാ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ) വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യുകയും,
- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. ഈ മാസം 14നകം പുതിയ തീരുവ പ്രാബല്യത്തിലാകും. ജനീവയിൽ നടന്ന ദ്വിദിന ചർച്ചകൾക്ക് ശേഷമാണ് തീരുവയിൽ ഇളവ് വരുത്താനുള്ള തീരുമാനം. ഇതോടെ ആഗോള വിപണികളിൽ ഉണർവ്. ഇന്ത്യയടക്കമുള്ള
- ‘ലോകമെങ്ങും സമാധാനം പരക്കട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് മാര്‍പാപ്പയായി

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

click on malayalam character to switch languages