1 GBP = 107.09
breaking news

ഊഹാപോഹങ്ങൾ പറഞ്ഞുപരത്തി യുകെ മലയാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് താക്കീതുമായി യുക്മ

ഊഹാപോഹങ്ങൾ പറഞ്ഞുപരത്തി യുകെ മലയാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് താക്കീതുമായി യുക്മ

യുകെ മലയാളികളെ നിരന്തരമായി തെറ്റിദ്ധരിപ്പിച്ച് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മക്ക് നേരെ നിരന്തരം വാർത്തകൾ ചമയ്ക്കുന്നവർക്ക് യുക്മയുടെ താക്കീത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നൽകിയ പ്രസ്താവനക്ക് പിന്നാലെ പൂർണ്ണ പിന്തുണയറിയിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ഫ്രാൻസിസ് മാത്യു കവളക്കാട്ടിലും.

യുക്മ ചാരിറ്റിയെക്കുറിച്ചും പ്രളയദുരിതാനന്തരമുള്ള യുക്മ സഹായങ്ങളെക്കുറിച്ചും വ്യക്തത വരുത്തി രംഗത്തെത്തിയത് യുകെ മലയാളികൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിലയിലാണെന്ന് ഇരുവരും പറയുന്നു. യുകെയിലെ മലയാളികളെ തെറ്റിദ്ധരിപ്പിച്ച് യുക്മയെന്ന സംഘടന പിടിച്ചടക്കാനും, നടക്കാതെ വന്നപ്പോൾ സ്വകാര്യ സംഘടനയുണ്ടാക്കി പരാജയപ്പെട്ട്, വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വകാര്യ സംഘടനയുണ്ടാക്കി യുകെ മലയാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന മാദ്ധ്യമ മുതലാളിക്ക് സ്വന്തമായി കമ്മീഷൻ വ്യവസ്ഥയിൽ നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷൻ തടയിടുമെന്ന ഭയമാണ് അടിസ്ഥാന രഹിതമായ വാർത്തകൾക്ക് അടിസ്ഥാനമെന്ന് യുകെയിലെ മുഴുവൻ മലയാളികൾക്കും മനസ്സിലാകും. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൃത്യമായ കണക്കുകളോടെ പ്രളയദുരിതത്തിലകപ്പെട്ട കേരള ജനതക്ക് ഒരു കോടി രൂപയുടെ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചത് ബഹുമാന്യനായ കേരളാ ടൂറിസം ദേവസ്വംബോർഡ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ്. യുക്മയെന്ന പ്രസ്ഥാനം ഇത് നടപ്പിലാക്കുക തന്നെയാണ് തങ്ങളുടെ പ്രഥമപരിഗണനയെന്ന് യുക്മ ദേശീയ പ്രസിഡന്റും ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് മാത്യുവും അറിയിച്ചു.

വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകി മലയാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം തത്കാലം മാറ്റി വയ്ക്കുക. യുക്മയുടെ ആരംഭകാലം മുതല്‍ ഈ മഹത്തായ സംഘടനയെ തകര്‍ക്കുന്നതിന് വേണ്ടി വാര്‍ത്തയെഴുതിട്ടുള്ളവരും, കയ്യിലിരുപ്പ് കാരണം സ്വയം യുക്മയിൽ നിന്ന് പുറത്ത് പോയവർക്കും ജനങ്ങൾ നൽകുന്ന സ്ഥാനം ചവറ്റു കൊട്ടയിലാണ് എന്ന കാര്യം മറക്കാതിരിക്കുക. സ്വയം ചിന്തിക്കുക, കാലങ്ങളായി ബ്രിട്ടനിലെ മലയാളികളെ പറ്റിച്ചില്ലേ? ഇനിയും തുടരണോ? എന്ന് ചിന്തിക്കേണ്ടത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും പറഞ്ഞു.

യുക്മയുടെ ചാരിറ്റി അപ്പീലിൽ പറഞ്ഞിരിക്കുന്നത് പോലെ സമാഹരിച്ച തുകയുടെ ഒരു ഭാഗമായ 10000 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും, കേരളാ സർക്കാരുമായുള്ള ധാരണ പ്രകാരം യുക്മയുടെ സ്നേഹക്കൂട് എന്ന പാർപ്പിട നിർമാണ പദ്ധതിക്ക് വേണ്ടി യുക്മയും അംഗ അസോസിയേഷനുകളും അഭ്യുദയാ കാംഷികളും ചേർന്ന് ആദ്യ ഘട്ടത്തിൽ ഇരുപതോളം വീടുകളാണ് നിർമിച്ചു നൽകുന്നത്. കേരളാ സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ നിന്നുമുള്ള വീടുകളാണ് യുക്മ നിർമിച്ചു നൽകുന്നത്. ആദ്യഘട്ടമായി നൽകുന്ന ഒരു കോടി രൂപയുടെ സഹായം പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് യുക്മയും ദേശീയ കമ്മിറ്റി അംഗങ്ങളും. ഇതിനുള്ള ശ്രമങ്ങൾക്ക് തടയിടുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യുക്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more